ഗവ. എച്ച് എസ് റിപ്പൺ/അക്ഷരവൃക്ഷം/പരിസ്ഥിതി സഞ്ചാരം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സഞ്ചാരം

പരിസ്ഥിതി മലിനീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയൊരു വിപത്താണ്. പരിസ്ഥിതി പരാമർശിക്കാത്ത വാർത്തകൾ ഇന്ന് ലോകത്തെവിചേയും കാണുന്നില്ല. എന്നാലും മനുഷ്യന് പരിസ്ഥിതിയെ ഒപ്പം നിർത്താൻ വിമുഖത തന്നെയാണ്. ഇതിന്റെ കാണാപ്പുറങ്ങളിലൂടെ നമുക്കൊന്ന് സഞ്ചരിച്ച് നോക്കാം.

മനുഷ്യൻ ഇന്ന് പല രീതികളിലൂടെ പരിസ്ഥിതിയെ നശിപ്പിക്കുകയാണ്. പാടം, ചതുപ്പുകൾ എന്നിവയുടെ നികത്തൽ , പാറ ഖനനം , കുന്ന് ഇടിച്ച് നിരത്തൽ , കുഴൽ കിണറുകളുടെ അമിത നിർമാണം , വ്യവസായ ശാലകൾ പുറന്തള്ളുന്ന വിഷപ്പുകയും , രാസ പദാർത്ഥങ്ങൾ ചേർന്ന മലിന ജലവും , വാഹനങ്ങൾ പുറന്തള്ളുന്ന വിഷമയ പുകകൾ , കൃഷിസ്ഥലങ്ങളിലെ രാസ കീടനാശിനി പ്രയോഗം , അമിതമായ പ്ലാസ്റ്റിക് ഉപഭോഗം , കൂടാതെ ഏറ്റവും പുതിയ ഭീഷണിയായ ഈ-വേസ്റ്റുകൾ തുടങ്ഹിയവ കാരണം നമ്മുടെ ഭൂമി വീർപ്പ് മുട്ടുകയാണ്.

മലിനീകരണത്തെ പറ്റി നാം ഘോരഘോരം ചർച്ച ചെയ്യാറുണ്ട്. എന്നാൽ പലതും ഫലത്തിൽ എത്തുന്നില്ല. മലിനീകരണം അവസാനിക്കണമെങ്കിൽ അത് നമ്മിൽ നിന്ന് തന്നെ തുടങ്ങണം. നാം അതിന് മാതൃകയാകണം . നാം ഓരോരുത്തരും പരിസ്ഥിതി മലിനീകരണത്തിൽ നിന്നും അകന്ന് നിൽക്കുമെന്ന് സ്വയം പ്രതിഞ്ജ എടുക്കുക.

അങ്ങനെ നമ്മിൽ നിന്നും തുടങ്ങി വീട്ടിലൂടെ ,കുടുംബത്തിലൂടെ , സമൂഹത്തിലൂടെ സഞ്ചരിരിച്ച് ഭൂമിയുടെ ഉത്തമ മക്കളായി ജീവിക്കാം .

ജെഹാന ഷെറിൻ കെ ടി
8 ബി ഗവ ഹൈസ്കൂൾ റിപ്പൺ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം