ഗവ. എച്ച് എസ് മേപ്പാടി/അക്ഷരവൃക്ഷം/പരിസ്ഥിതിയും ആരോഗ്യവും
പരിസ്ഥിതിയും ആരോഗ്യവും
നമ്മുടെ പരിസ്ഥിതിക്ക് ആദ്യകാലത്തെ അപേക്ഷിച്ച് ഇന്ന് ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. അതിനുദാഹരണമാണ് ഇപ്പോൾ മഴപെയ്യുമ്പോഴേക്കും ഉണ്ടാകുന്ന പ്രളയവും ഉരുൾപൊട്ടലും. മാരകമായ വെെറസ് രോഗങ്ങളും ജനങ്ങളെ പിടികൂടികഴിഞ്ഞു. 2018ൽ വന്ന നിപ്പയും 2019ൽ വന്ന കോറോണയും അതിനുള്ള ദൃഷ്ടാന്തങ്ങളാണ്. പ്രളയവും നിപ്പയും കൊറോണയും നമ്മുടെ പരിസ്ഥിതി സംരക്ഷണവും ആരോഗ്യ സംരക്ഷണവും തകിടം മറിക്കുന്നു. പരിസ്ഥിതിയെ സംരക്ഷിച്ചാൽ മാത്രമേ ആരോഗ്യമുള്ള പുതിയ തലമുറയെ വാർത്തെടുക്കാൻ നമുക്ക് കഴിയൂ. പരിസ്ഥിതി ശുചിത്വം,വ്യക്തി ശുചിത്വം എന്നിവക്ക് നാം കൂടുതൽ ഊന്നൽനൽകേണ്ട കാലം അതിക്രമിച്ചുതുടങ്ങിയെന്നു സാരം. കൊറോണയുടെ അതിവേഗത്തിലുള്ള വ്യാപനം മൂലം ലോക്ഡൗൺ പോലുള്ള രോഗപ്രതിരോധമാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിന് നാം നിർബന്ധിതരായി.ഇതിന്റെ മറു വശം ചിന്തിച്ചു നോക്കൂ.ലോകത്താകമാനം അന്തരീക്ഷ മലിനീകരണത്തിന്റെ തോത് മുൻ കാലങ്ങളെ അപേക്ഷിച്ച് വളരെയധികം കുറഞ്ഞു. ഉദാഹരണമായി ഡൽഹിയിൽ ലോക്ഡൗണിന് മുമ്പ് മലിനമായ അന്തരീക്ഷവും മലിനമായ വായുവും നിറഞ്ഞതായിരുന്നു. എന്നാൽ ഇപ്പോൾ വാഹനങ്ങളുടെ കുറവ് അവിടത്തെ അന്തരീക്ഷവായുവിനെ മാറ്റിയിരിക്കുന്നു. പ്രകൃതിയെ നശിപ്പിക്കുന്ന മാനുഷിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷണം സാധ്യമാകുമെന്നും അതിലൂടെ ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കാനാകുമെന്നും ഉള്ള വലിയ പാഠമാണ് ഇത് വ്യക്തമാക്കുന്നത്.അതിനുവേണ്ടിയുള്ളതാകട്ടെ നമ്മുടെ ഇനിയുള്ള ശ്രമങ്ങൾ...
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈത്തിരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം