ഗവ. എച്ച് എസ് ബിനാനിപുരം/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലത്തെ ശുചിത്വം

നാം ഇന്ന് ലോകം വിറയ്ക്കുന്ന,കോറോണയുടെ ഭീഷണിയിലാണ്.ഒരാളിൽ നിന്ന് മറ്റൊരാളിലേയ്ക്ക് ഈരോഗം പെട്ടെന്നാണ് വ്യാപിക്കുന്നത് നമ്മുടെ ഉള്ളിലെ ശുചിത്വക്കുറവാണ് ഈ രോഗങ്ങളെ സൃഷ്ടിക്കുന്നത്.ഇതിനെ നമ്മുക്ക് വ്യക്തിശുചിത്വത്തിലൂടെയും പരിസരശുചിത്വത്തിലൂടെയുംപ്രതിരോധിയ്ക്കാം നമ്മുടെ ശരീരത്തിലെ ശുചിത്വമാണ് വ്യക്തിശുചിത്വം. നാം ഓരോരുത്തരും ദിവസേന ചെയ്യേണ്ടതായ ദിനചര്യകൾ ഉണ്ട്.ഭക്ഷണത്തിന് മുമ്പും ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക .ഈ കൊറോണക്കാലഘട്ടത്തിൽ ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുണം .ദിവസവും രണ്ടുനേരം കുളിയ്ക്കുക, വൃത്തിയുള്ള വസ്തറങ്ങൾ ധരിയ്ക്കുക, പനിയോ ചുമയോ ഉണ്ടെങ്കിൽ തുവാല ഉപയോഗിച്ച് മുഖം മറയ്ക്കുക .മറ്റുള്ളവരിലേയ്ക്ക് രോഗം എത്തിക്കാതെ രോഗത്തെ തടയാൻ ശ്രമിക്കുക .ശൗചാലയങ്ങളിൽ പോയിക്കഴിഞ്ഞാൽ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.സാനിറ്റൈ സർ എപ്പോഴും കൈയിൽ കരുതുക.ഒരാൾ ഉപയോഗിച്ച സോപ്പ് ,ബ്രഷ് ,തോർത്ത് എന്നിവർ മറ്റുള്ളവർ ഉപയോഗിക്കാതിരിയ്ക്കുക,കണ്ണ്,മൂക്ക് വായ് എന്നിവിടങ്ങളിൽ എപ്പോഴും തൊടാതിരിയ്ക്കുക തുടങ്ങിയവ വ്യക്തിശുചിത്വത്തിൽ ശ്രദ്ധി.്ക്കണം.ഏഴ് മണിക്കൂറെങ്കിലും ഓരോരുത്തരും ഉറങ്ങണം.ഫാസ്റ്റ്ഫുഡ് ശീലങ്ങൾ ഉപേക്ഷിക്കണം.സമീകൃതആഹാരം ശീലമാക്കണം.പോഷകസമൃദ്ധമായ ആഹാരം കഴിയ്ക്കണം .നിറം കലർത്തിയ പാനീയങ്ങളായ പെപ്സി ,കൊക്കകോള തുടങ്ങിയവ ഈകാലഘട്ടത്തിൽ ഉപയോഗിക്കാതിരിയ്ക്കുക.

പരിസരശുചിത്വത്തിലൂടെയും നാം മാതൃകപരമായപെരുമാറ്റം കാഴ്ചവെയ്ക്കണം.പൊതുസ്ഥലങ്ങളിൽ തുപ്പുകയോ മലമൂത്രവിസർജ്ജനം നടത്തുകയോ ചെയ്യരുത് നമ്മുടെ വീട്ടിലെ മാല്യനങ്ങൾനാം തന്നെ സംസ്കരിയ്ക്കുക. പുഴ, തോട് ,കനാൽ, കടൽ എന്നിവിടങ്ങളിൽ മാല്യനങ്ങൾ നിക്ഷേപിക്കരുത്.ഈ കൊറോണക്കാലത്ത് വീടുകളിൽ തന്നെ ഇരിയ്ക്കക

രോഗപ്രതിരോധം എന്നു പറയുന്നത് നമ്മുടെ ശരീരത്തിന് രോഗത്തെപ്രതിരോധിക്കാനുള്ള കഴിവിനെയാണ് .നമ്മുക്ക് ഓരോരുത്തർക്കും വിവിധ രീതിയിലാണ് രോഗത്തെപ്രതിരോധിരോധശേഷിയുള്ളത്.നമ്മുക്ക് പൂർണ്ണആരോഗ്യമുണ്ടെങ്കിൽ രോഗത്തെ പ്രതിരോധിയ്ക്കാൻ കഴിയും.നാം ഒത്തൊരുമ്മിച്ച് കൊറോമക്കാലത്തെ പ്രതിരോധിരോധിയ്ക്കാം

നന്ദന പി വി
എട്ട് ഗവ. എച്ച് എസ് ബിനാനിപുരം
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം