ഗവ. എച്ച് എസ് പുളിഞ്ഞാൽ/അക്ഷരവൃക്ഷം/താവളമില്ലാത്ത പോരാളി
താവളമില്ലാത്ത പോരാളി
പക്ഷികൾ മധുരഗീതങ്ങൾ ആലപിച്ചുകൊണ്ട് കൂടിനെ ലക്ഷ്യമാക്കി പറന്നകലുകയാണ് .സൂര്യൻ അസ്തമിക്കാനായി തിടുക്കം കൂട്ടുന്നു .ഗൃഹം ശൂന്യമാകുന്നു .എല്ലാവരും അവരവരുടെ താവളങ്ങളിൽ ചേക്കേറി .ഗ്രാമത്തിൽ ഇനി മായയും ,യാചകരും മാത്രം അവശേഷിക്കുന്നു .മായയ്ക്ക് സ്വന്തമായി ഒരു താവളമില്ല .സ്വന്തമെന്നു പറയാനും ആരുമില്ല .പാട്ടയും ,പാത്രങ്ങളും വിറ്റു കിട്ടിയ പണത്തുട്ടുമായി അവൾ ഒരു കടത്തിണ്ണയുടെ അടുത്തേക്ക് നടന്നു .അവൾക്കു നന്നേ വിശക്കുന്നുണ്ടായിരുന്നു എങ്കിലും വിശപ്പ് സഹിച്ചു കൊണ്ട് അവൾ ഉറങ്ങുവാൻ ശ്രമിച്ചു .പക്ഷേ ,അവൾക്ക് ഉറങ്ങുവാൻ കഴിഞ്ഞില്ല.കാരണം,കണ്ണുകളടക്കുമ്പോഴെല്ലാം അവൾ പണിക്കു പോകുമ്പോൾ കണ്ട സിനിമാ പോസ്റ്റർ തന്നെയാണ് കണ്ടിരുന്നത് ..ദാരിദ്ര്യം വല വീശിപ്പിടിച്ച കുടുംബ ജീവിതത്തിൽ നിന്നും ഒരു ബാലിക തന്റെ മുന്നിലൂടെ കടന്നു വരുന്ന വെല്ലുവിളികളെയെല്ലാം വെട്ടിവീഴ്ത്തി വിജയ ശ്രീ ലളിതയായി കടന്നു വരുന്ന ആ നായിക തന്റെ അടുക്കലേക്ക് നടന്നു വരുന്നതായി മായയ്ക്ക് തോന്നി .അവൾക്ക് ചുറ്റും കൂരിരുട്ടല്ലാതെ മറ്റൊന്നും അവൾ കണ്ടില്ല .ആ കഥ നായികയെപ്പോലെ വിജയത്തിലെത്താൻ ഞാനും പരിശ്രമിച്ചാലോ? ആ ചിന്തകളിലാണ്ട് രാത്രിയുടെ നിശ്ശബ്ദതയാർന്ന ഉറക്കത്തിലേക്ക് വഴുതി വീണു .പിറ്റേന്ന് രാവിലെ സൂര്യൻ ഇരുട്ടിനെ തുളച്ചു കീറുന്ന പ്രഭാകിരണങ്ങൾ കൊണ്ട് തന്റെ മുഖത്തെ ആവരണം ചെയ്തപ്പോഴാണ് അവൾ ഉണർന്നത് . അവൾ പണിയെടുത്തും ,പട്ടിണി കിടന്നും സമ്പാദിച്ച ചില്ലറ തുട്ടുകൾ എന്നി നോക്കി .150 രൂപയുണ്ട് .അവൾക്ക് വളരെയേറെ സന്തോഷം തോന്നി .ആ പണം കണ്ടപ്പോൾ മായയ്ക്ക് ഒരു ആഗ്രഹമുണ്ടായി .തന്റെ ജീവിതത്തെ തൊട്ടുണർത്തിയ ആ സിനിമ കാണണം .അവൾ ആ ദിവസത്തെ പണി വേണ്ടെന്നുവച്ചു തന്റെ കയ്യിലുള്ള പണവുമെടുത്ത് നടന്നു .സിനിമാക്കൊട്ടക്ക് മുൻപിലെത്തിയപ്പോൾ മായ നിസ്സഹായയയി നിന്നു .അവിടെയും ആ സിനിമ പോസ്റ്റർ ധാരാളം ഉണ്ടായിരുന്നു .അവൾ സിനിമ കണ്ടു തുടങ്ങി.ആദ്യമെല്ലാം ആ കുട്ടിയുടെ അവസ്ഥയോർത്ത് അവളുടെ കണ്ണുകൾ ഈറനണിഞ്ഞു.പട്ടിണിയും ദാരിദ്ര്യവും നിറഞ്ഞ ലോകത്തു ആ ബാലിക വീർപ്പു മുട്ടി ജീവിക്കുന്നു.പണക്കാർ പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്നു .അത് കണ്ടു മായയുടെ നിർജീവങ്ങളായ കണ്ണുകൾ ചുവന്നു കലങ്ങി .ആ സിനിമയിൽ കഥാ നായികയുടെ പോരാട്ടത്തിന്റെ ഓരോ ഏടും അവളുടെ ഹൃദയത്തിൽ നിറഞ്ഞു നിന്നിരുന്നു. അന്ന് രാത്രിയിൽ മായയുടെ മനസ്സിൽ ആ ബാലികയുടെ കഷ്ടപ്പാടും പോരാട്ടവും മാത്രമായിരുന്നു.അവൾക്കും വാശിയായി ഞാനും പരിശ്രമിച്ച് ഉന്നതിയിലെത്തുമെന്ന് അവളുടെ മനസ്സ് പറഞ്ഞു. അവളുടെ ജീവിതം ഉരുകി എരിയുന്ന മെഴുകുതിരിയോ ,ഉണങ്ങി കരിഞ്ഞ കരിയോ ആയി മാറേണ്ടതല്ലെന്ന് അവൾക് ബോധ്യമായി. അവളുടടെ ജീവിതം വീണ്ടും മുന്നോട്ടു നീങ്ങുകയാണ് .വാശിയോടെയും ,പ്രതീക്ഷയോടെയും ,ശുഭാപ്തി വിശ്വാസത്തോടെയും കഷ്ടം നിറഞ്ഞ ജീവിതത്തിലൂടെ കരിയിലയിൽ നിന്നും തളിരിലയാകുവാനായി അവൾ പോരാടുകയാണ്.
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- വയനാട് ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ