ഗവ. എച്ച് എസ് തോൽപ്പെട്ടി/പഠനകേന്ദ്രങ്ങൾ
പഠനകേന്ദ്രങ്ങൾ
പ്രധാന പഠനകേന്ദ്രങ്ങൾ
നെടുന്തന, നായ്ക്കട്ടി,ഗാജഗഡി, അപ്പപ്പാറ, ആലൂര്, കോളൂര്, ആനക്യാമ്പ്, നരിക്കൽ, മധ്യപാടി, കക്കേരി എന്നിവിടങ്ങളിലാണ് പഠനകേന്ദ്രങ്ങൾ പ്രവർത്തിച്ചത്
നെടുംതന
നമ്മുടെ വിദ്യാലയത്തിലെ ഇരുപത് ശതമാനത്തോളം കുട്ടികൾ ഈ കോളനിയിൽ നിന്നുമാണ് . പ്രകൃതി മനോഹരമായ ഇവിടെ കോവിഡ് കാലത്ത് രണ്ട് പഠന കേന്ദ്രങ്ങൾ പ്രവർത്തിച്ചു. ഇപ്പോഴും സാമൂഹ്യപഠനമുറി എന്ന രീതിയിൽ വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും പഠന പ്രവർത്തനങ്ങൾ നടക്കുന്നു. ട്രൈബൽ വകുപ്പാണ് അതിന്നുള്ള സൗകര്യം ഇപ്പോഴൊരുക്കിയിരിക്കുന്നത്. പ്രകൃതി സൗന്ദര്യം ആവോളം അനുഗ്രഹിച്ച ഈ കോളനിയുടെ ഒരു പ്രത്യേകത മുളതണ്ടുകൾ കൊണ്ടുള്ള ചുറ്റു വേലികളാണ്. വിശാലമായ പ്രദേശത്തു കൂടി ഒഴുകുന്നാകുന്ന തോടും അതിലെ മീൻ പിടിത്തവും മുങ്ങിക്കുളിയുമെല്ലാം ഓർക്കുമ്പോൾ ചില കുട്ടികളെങ്കിലും അവിടെ തന്നെ നിൽക്കാറുണ്ട്. വിദ്യാലയം പ്രവർത്തിച്ചു തുടങ്ങിയപ്പോൾ അവരെ എത്തിക്കാനുള്ള ശ്രമത്തിനിടയിൽ പകർത്തിയ ചില ചിത്രങ്ങൾ.
നായ്ക്കട്ടി
പ്രകൃതി രമണീയതയ്ക്ക് പേര് കേട്ട മറ്റൊരിടാമാണിത്. വിശാലമായ നേൽപ്പാടങ്ങളും അവിടെ തല ഉയർത്തി നിൽക്കുന്ന ഫാംഹൗസും എണ്ണിയാൽ തീരാത്തത്ര കുളങ്ങളും പിന്നെ കാപ്പി, ഓറഞ്ച് തോട്ടങ്ങളും നിറഞ്ഞ നായ്ക്കെട്ടി. ഇവിടെയും കുട്ടികളും പഠന കേന്ദ്രവും ഉണ്ട്. ഈ പഠന കേന്ദ്രത്തിനു പിന്നിൽ ഒരു കഥയുണ്ട്. ഈ വിദ്യാലയത്തിലെ ഒരു കൂട്ടം അധ്യാപകരുടെയും പൂർവവിദ്യാർഥികളുടെയും ശ്രമഫലമായി കോറോണക്കാലത്തു ഉണ്ടാക്കിയെടുത്തതാണിത്. കോളനിക്ക് നടുവിൽ എല്ലാ അമ്മമാരുടെയും കരുതലോടെ കുട്ടികൾ ഒരു കോവിഡ്കാല ഓൺലൈൻ പഠനം നടത്തിയതിവിടെയാണ്. ഇവിടെ എത്തുമ്പോൾ ആദ്യം നാം കാണുന്നത് കുളവും നീന്തിത്തുടിക്കുന്ന താറാവിൻകൂട്ടങ്ങളുമാണ്, ഇവിടെ നിന്നും വയൽ വരമ്പിലൂടെയും കാപ്പിതോട്ടങ്ങളിലൂടെയും ഓറഞ്ചു മരങ്ങൾക്കിടയിലൂടെയും നടന്നു വേണം വിദ്യാലയത്തിലെത്താൻ.
ഗാജ ഗഡി,മധ്യപാടി
ഈ ഊരുകളെക്കുറിച്ച് പറയാനൊത്തിരി ഉണ്ട്. പറഞ്ഞാലും പറഞ്ഞാലും തീരാത്തത്ര.ഒരു പക്ഷെ ഇവിടെയുള്ള ഏറ്റവും വനാന്തര ഭാഗത്തുള്ള കോളനികൾ.മധ്യപാടി വരെ ഗോത്രസാരഥി വണ്ടി എത്തും. പക്ഷെ ഗാജഗഡി, അവിടേക്കു ഇനിയും വാഹനമോ വൈദ്യുതിയോ എത്തിയിട്ടില്ല. കാട്ടിലൂടെ ചെങ്കുത്തായ മലയും കാടും കയറി വേണം ഇവിടെ എത്താൻ. വളരെ പരിതാപകരമായ അവസ്ഥ. എങ്കിലും കുട്ടികൾ ഇവിടെ നിന്നും വിദ്യാലയത്തിലേക്കെത്തുന്നു.. മലയിറങ്ങി,, കാടും മേടും താണ്ടി അങ്ങനെ അവരുമെത്തം. കോവിഡ് കാലത്ത് ഈ കുട്ടികൾക്കായ് മദ്ധ്യപാടിയിലും ഞങ്ങളൊരുക്കി ഒരു പഠനക്കൂട്. താങ്ങായി തണലായി വിദ്യാലത്തിലെ ജയറാം സാർ കിലോമീറ്ററുകൾ താണ്ടി എന്നും ഇവിടെയെത്തി കുട്ടികളെ സ്ക്കൂളിലെത്തിക്കുന്നു. ചില കാഴ്ചകളിലേക്ക്.
-
കുട്ടികളുടെ കൂട്ടായ്മ
-
കുട്ടികൾ അധ്യാപകർക്കൊപ്പം
-
ഗാജഗഡിയിലെ കട
-
ഡയറ്റ് സീനിയർ ലക്ചറർ ശ്രീ സജി സർ കുട്ടികളെത്തേടി
-
ഗാജഗഡിയിലെ കുട്ടികൾ അധ്യാപകർക്കൊപ്പം
-
ഡയറ്റ് സീനിയർ ലക്ചറർ ശ്രീ സജി അമ്മൂമ്മയ്ക്കും പേരമകൾക്കുമൊപ്പം
മറ്റുള്ളവ
ഇനിയുള്ളത് അരണപ്പാറ,അപ്പപ്പാറ, ചേകാടി യാത്രകളിലെ കാഴ്ചകളാണ്. തോൽപ്പെട്ടിയുടെ സൗന്ദര്യം വർദ്ധിപ്പിക്കുന്നത് ഇവിടത്തെ പാടശേഖരങ്ങളാണ്. ഈ വയലുകൾക്കും പറയാനുണ്ട് ഒരുപാട് സങ്കടങ്ങളുടെയും പ്രതാക്ഷകളുടെയും നിഷ്കളങ്കതയുടെയും കഷ്ടപ്പാടിന്റെയും കഥകൾ. അതിനപ്പുറം വിദ്യ നേടാനുള്ള കഷ്ടപ്പാടിന്റെ കഥകൾ