ഗവ. എച്ച് എസ് തേറ്റമല/അക്ഷരവൃക്ഷം/കൊറോണ അഥവാ കോവിഡ്
കൊറോണ അഥവാ കോവിഡ്
കരുതലോടെ ഇരുന്നാലേ ലോകത്തെ കാർന്നുതിന്നു കൊണ്ടിരിക്കുന്ന കൊറോണയെ നേരിടാൻ കഴിയൂ മനുഷ്യവംശത്തെയാകെ നശിപ്പിച്ച് കൊണ്ടിരിക്കയാണ് ഈ മഹാമാരി. ലോക രാജ്യങ്ങൾ ശവപ്പറമ്പുകളായി മാറിക്കൊണ്ടിരിക്കുന്നു. ചൈന, സ്പെയിൻ, ഇറ്റലി, അമേരിക്ക, നമ്മുടെ ഇന്ത്യ തുടങ്ങിയ രാജ്യങ്ങളെല്ലാം ഇന്ന് കൊറോണയെ ഭയക്കുന്നു. ചൈനയിലെ വുഹാനിലാണ് കോവിഡിന്റെ ജനനം. ആരുമറിയാതെ ഇത് ജനങ്ങളിൽ കയറിപ്പറ്റി. ചുമ,പനി, തുമ്മൽ, ന്യുമോണിയതുടങ്ങിയ രോഗ ലക്ഷണങ്ങളുമായി പലരും ആശുപത്രികളിലായി. എല്ലാവരും വുഹാനിലെ മാർക്കറ്റിൽ വന്നവർ തന്നെ. അല്ലെങ്കിൽ അവരുമായി സമ്പർക്കത്തിലേർപ്പെട്ടവർ. വുഹാൻ സിറ്റിയിലുള്ള മെഡിക്കൽ ലാബിൽ തന്നെയാണ് ആദ്യമായി കൊറോണ വൈറസ് എന്ന ഭീകരനെ കണ്ടെത്തിയത്. ഇന്നിത് ലോകം മുഴുവൻ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്നു .മലക്ഷകണക്കിന് ആളുകൾ മരണത്തിനു കീഴടങ്ങിക്കൊണ്ടിരിക്കുന്നു. അതിലും മൂന്നിരട്ടി ആളുകൾക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നു. ലോകം ഭീതിയിലാണ്, ഇത് കുറയണമെങ്കിൽ കൊറോണയെ തുടച്ച് നീക്കിയേ പറ്റൂ.. കൊറോണയുടെ ജനനം എങ്ങനെ....? 2019 ഡിസംബർ അവസാനത്തോടെയാണ് പേരറിയാത്ത ഒരു രോഗം ചൈനയിലെ പലർക്കും പിടിപെട്ടത്. രോഗം എന്തെന്നറിയാതെ ആദ്യം എല്ലാവരും അതിനെ നിരസിച്ചു. പിന്നീട് ആളുകൾ മരിച്ചുവീഴാൻ തുടങ്ങിയപ്പോഴാണ് ഇതിന്റെ സാഹചര്യങ്ങൾ അന്വേഷിക്കാൻ തുടങ്ങിയത്. വുഹാൻ സിറ്റിയിലെ മാർക്കറ്റിൽ നിന്നായിരിക്കാം ജനങ്ങളിലേക്ക് രോഗം പകർന്നത് എന്ന സംശയമുണ്ടായി, കാരണം രോഗംബാധിച്ചവരെല്ലാം അവിടെ പോയവരായിരുന്നു. മാർക്കറ്റിലെ മൃഗങ്ങളിൽ നിന്നും, വൃത്തിഹീനമായ പരിസരത്തുനിന്നു മാണ് ഈ രോഗം പകർന്നിരിക്കുന്നത് എന്ന സത്യം മനസിലായി. ചൈനയിൽ പണ്ടു കാലത്ത് ആർക്കും ഭക്ഷണം ലഭിക്കാത്ത അവസ്ഥയുണ്ടായി. വിശപ്പടക്കാൻ ഒന്നും ലഭിക്കുന്നില്ല. ഈ സമയത്ത് അവിടുത്തെ ഭരണാധികാരികൾ ഇഴയുന്ന ജീവികളെ ഭക്ഷിക്കാം എന്ന അനുമതി നൽകി. അങ്ങിനെ പാമ്പ്, പഴുതാര, പുഴു തുടങ്ങിയ ഇഴജന്തുക്കളെ ഭക്ഷിക്കാൻ തുടങ്ങി . ഇപ്പോഴും ചൈനയിലെ മാർക്കറ്റുകളിൽ ഇഴജന്തുക്കളെ വിൽപ്പനക്ക് വച്ചുവരുന്നു. അതു കൊണ്ടു തന്നെ മാർക്കറ്റുകൾ ഇവയുടെ അവശിഷ്ടങ്ങളാൽ വൃത്തിഹീനമായി. ഈ അവശിഷ്ടങ്ങളിൽ നിന്നും, മുഗങ്ങളിൽ നിന്നും ആ ഭീകരൻ ജന്മം കൊണ്ടു.കോവിഡ് 19 അഥവാ കൊറോണ. ഇന്ന്,,, കൊറോണ കീഴടക്കിയ രാജ്യങ്ങളുടെ അവസ്ഥ എങ്ങനെ,,? ഓരോ രാജ്യങ്ങളും ഇതിനെ എങ്ങനെ പ്രതിരോധിച്ചു,,,,? മരണ നിരക്കിൽ ചെനയായിരുന്നു ആദ്യം മുമ്പിൽ, പക്ഷേ ദിവസങ്ങൾ കഴിയുംതോറും ഇറ്റലിയിലും, സ്പെയിനിലും, അമേരിക്കയിലും മരണ നിരക്ക് ഉയർന്നു. ചൈനയിൽ രോഗം മനസിലായതിനു ശേഷം വളരെ കരുതലോടെയാണ് മുന്നേറിയത് . രോഗ പ്രതിരോധ മുൻകരുതലുകൾ ജനങ്ങളെല്ലാം കൃത്യമായി പാലിച്ചു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ കൊറോണ രോഗികൾക്ക് മാത്രമായി ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ആശുപത്രി നിർമ്മിച്ചു. ക്രമേണ രോഗബാധിതരുടെ എണ്ണം കുറഞ്ഞു വന്നു. ചൈനയിലെ മരണസംഖ്യ കുറഞ്ഞു വന്നെങ്കിലും കൊറോണ എന്ന ഭീകരൻ, മറ്റു രാജ്യങ്ങളിലേക്ക് പടർന്നു കയറി. ഇറ്റലിയിൽ രോഗവ്യാപനത്തിന് കാരണമായി പറയുന്നത്, ചൈനയിൽ നിന്നും ഇറ്റലിയിലേക്ക് വന്ന വസ്ത്ര നിർമ്മാണ തൊഴിലാളികളാണെന്നാണ്. അമേരിക്കയിലും, സ്പെയിനിലും രോഗം പടർന്നു പിടിച്ചു . ഇന്ത്യയിലേക്കും കൊറോണ വന്നെത്തി. രോഗം പടർന്നു പിടിക്കാതിരിക്കാൻ മാർച്ച് 21 മുതൽ രാജ്യം മുഴുവൻ ലോക് ഡൗണായി. ഇന്ത്യയിൽ രോഗവ്യാപനം തടയാൻ ഇത്കൊണ്ട് കഴിഞ്ഞു. മരണസംഖ്യ കുറഞ്ഞു. ഇന്ത്യയിൽ ആദ്യമായി രോഗം റിപ്പോർട്ടു ചെയ്തത്,, നമ്മുടെ കേരളത്തിലാണ്. പക്ഷേ കൃത്യമായ ഇടപെടലുകളിലൂടെ രോഗവ്യാപന നിരക്ക് കുറയ്ക്കാനും,, മരണസംഖ്യ കുറയ്ക്കാനും കഴിഞ്ഞു,, ആകെ രണ്ടു മരണം മാത്രമാണ് ഇവിടെ ഉണ്ടായത്. ഡോക്ടർമാരും, നഴ്സുമാരും, പോലിസുകാരും,, തുടങ്ങി എല്ലാവരും സർക്കാരിന്റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചു. കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ ലോകം മുഴുവൻ അംഗീകരിച്ചു. കൊറോണ പ്രതിരോധ മാർഗങ്ങൾ കൊറോണ രോഗത്തിന് മരുന്ന് കണ്ടു പിടിക്കാത്ത ഈ സാഹചര്യത്തിൽ പ്രതിരോധത്തിൽ നിന്നു മാത്രമേ നമുക്കിതിൽ നിന്നു രക്ഷ നേടാൻ കഴിയൂ. ഇടവിട്ട സമയങ്ങളിൽ സോപ്പ് ഉപയോഗിച്ച് കൈ കഴുകുക . വിരലുകളുടെ ഇടയിലും അഗ്രഭാഗങ്ങളിലും നന്നായി കഴുകണം. പുറത്തിറങ്ങുന്ന അവസരങ്ങളിൽ മാസ്കും, കയ്യുറകളും ധരിക്കുക, ആളുകളുമായി അകലം പാലിക്കുക, യാത്രകൾ ഒഴിവാക്കുക,, എന്നിവയെല്ലാം നമുക്ക് സ്വയം ചെയ്യാവുന്ന മുൻകരുതലുകളാണ്. രോഗലക്ഷണമുള്ളവരും വിദേശത്തു നിന്ന് വന്നവരും വീട്ടിൽ തന്നെ കഴിയണം. കഠിനമായ തലവേദന, ശരീരവേദന, തൊണ്ടവേദന, വനി, ജലദോഷം, ചുമതു ട ങ്ങി യവരോഗ ലക്ഷണങ്ങളാവാം,. ഇങ്ങനെയുള്ളവർ മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കുകയും പരിശോധനകൾക്ക് വിധേയരാവുകയും ചെയ്യുക. അകലം പാലിച്ച് ,കൈ കഴുകി, കൈവിടാതെ നോക്കാം, കൊറോണക്കെതിരെ പൊരുതാം ജീവൻ രക്ഷിക്കാം,,
സാങ്കേതിക പരിശോധന - skkkandy തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം