ഗവ. എച്ച് എസ് തൃക്കൈപ്പറ്റ/അക്ഷരവൃക്ഷം/ കരുതലേകാം കൈ കോർക്കാം പ്രകൃതിക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
കരുതലേകാം കൈ കോർക്കാം പ്രകൃതിക്കായി

പ്രകൃതി നമുക്ക് അമ്മയാണ് എല്ലാമാണ് ജീവിതത്തിന്റെ ഒരു വലിയ ഭാഗമാണ്. പ്രകൃതിയിലെ ഒരു ഘടകം ആണ് നമ്മൾ എല്ലാവരും. അതുപോലെ അതുപോലെ പക്ഷി മൃഗാതധികളും. മനുഷ്യർ നിർമ്മിച്ച എത്രയെത്ര കാര്യങ്ങൾ ഉണ്ട് ഈ ലോകത്തിൽ.മനുഷ്യർ നിർമ്മിക്കാത്ത എത്ര കാര്യങ്ങൾ ഉണ്ട്. ഇതിൽ മനുഷ്യ നിർമ്മിതമല്ലാത്ത വസ്തുക്കൾ ചേരുന്നതാണ് പ്രകൃതി. ഈ പ്രകൃതിയിൽ ആണ് നമ്മുടെ ജീവൻ നിലനിൽക്കുന്നത്. നമ്മുടെ ജീവൻ നിലനിർത്തുന്ന പ്രകൃതിയെ നമ്മൾ നശിപ്പിക്കരുത് പകരം സ്നേഹിക്കണം. അപ്പോഴാണ് പ്രകൃതി പ്രകൃതി ആകുന്നത്. നമുക്കു ചുറ്റിനും കാണുകയും, കേൾക്കുകയും, അനുഭവിക്കുകയും ചെയുന്നതാണ് പ്രകൃതി. നമ്മൾ ആരെയെല്ലാം ആണ് സ്നേഹിക്കുന്നത്. അച്ഛൻ, അമ്മ, അനിയൻ, അനിയത്തി, ചേച്ചി, ചേട്ടൻ, ബന്ധുക്കൾ ഇങ്ങനെ നീണ്ടു പോകും. എന്തുകൊണ്ടാണ് നമ്മൾ അവരെ സ്നേഹിക്കുന്നത് കാരണം അവർ നമുക്ക് വേണ്ടത് എല്ലാം ചെയ്തു തരും, നമ്മളെ സ്നേഹിക്കും.അതിനാൽ നമ്മൾ അവരെ ഇഷ്ട്ടപെടും. എങ്കിൽ നമ്മുടെ പ്രകൃതിയെ നമ്മൾ എത്ര മാത്രം സ്നേഹിക്കണം. വായു ഇല്ലാതെ ഒരിക്കലും നമുക്ക് ജീവിക്കാൻ പറ്റില്ല, വെള്ളം ഇല്ലാതെ ഒരു ദിവസത്തിൽ അധികം ജീവിക്കാൻ പറ്റില്ല.അതിനാൽ നമ്മൾ പ്രകൃതിയെ എല്ലാമെല്ലാമായി സ്നേഹിക്കുകയും നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗവും ആക്കണം.നമ്മുടെ ഭൂമിയുടെ പുതപ്പ് ആണ് പ്രകൃതി.അത് നമ്മൾ മനുഷ്യർ പിച്ചി ചീദുന്നത് നിർത്തണം.നമുക്ക് ഒരുമിച്ച് പ്രകൃതിക്ക് വേണ്ടി പോരാടാം.

മാലിന്യങ്ങൾ നല്ല രീതിയിൽ നിർമ്മാർജ്ജനം ചെയ്തും മരങ്ങൾ നട്ടുപിടിപ്പിച്ചും ജലാശയങ്ങൾ മലിനമാക്കാതെ പരിപാലിച്ചും നമുക്ക് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാം. സംരക്ഷിക്കുന്നതിലൂടെ നമുക്ക് ശുദ്ധവായു ലഭിക്കുന്നു. ഭൂമിയുടെ ചുട് വർധനവ് തടയുവാനും അല്ലെങ്കിൽ ആഗോള താപനം കുറക്കുവാനും ശരിയായ കാലാവസ്ഥ നിലനിർത്തുവാനും ശുദ്ധജലം ലഭിക്കുവാനും ഒരു നല്ല നാളേക്കും വേണ്ടി നമുക്ക് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാം. ഇടിച്ചു നിരത്തപ്പെട്ടവയലുകളും വെട്ടിനിരത്തിയ കാടുകളൂം നശിക്കപ്പെട്ട നീർച്ചാലുകളും ദുരന്തങ്ങളുടെ വേദനയാണ്. പ്രകൃതിയെ നശിപ്പിക്കുന്നതിനെ നാം ഒറ്റക്കെട്ടായി നേരിടുക തന്നെ വേണം. അതിലൂടെ മാത്രമേ നമുക്ക് അതിജീവിക്കാൻ കഴിയൂ.

ആര്യശ്രീ കെ എ
7 എ ജി എച്ച് എസ് തൃക്കൈപ്പറ്റ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം