ഗവ. എച്ച് എസ് തൃക്കൈപ്പറ്റ/അക്ഷരവൃക്ഷം/ ഒരു പുനർചിന്തനം: ശുചിത്വം , രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു പുനർചിന്തനം: ശുചിത്വം , രോഗ പ്രതിരോധം       

ഒരു വ്യക്തിയുടെ   പൂർണ ശാരീരിക മാനസിക സാമൂഹ്യക്ഷേമവും രോഗങ്ങളിൽ നിന്നുള്ള പൂർണ സ്വാതന്ത്ര്യവും ആണ് ആരോഗ്യം. ആരോഗ്യ ശുചിത്വത്തിൻറെ  മുഖ്യ ഘടകങ്ങളാണ് വ്യക്തി ശുചിത്വം , ഗൃഹ ശുചിത്വം , പരിസര ശുചിത്വം എന്നിവ.വ്യക്തികൾ സ്വയം പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്.അത് കൃത്യമായി പാലിക്കുകയാണെങ്കിൽ പകർച്ചവ്യാധി ,  ജീവിതശൈലി രോഗങ്ങൾ എന്നിവ ഒഴിവാക്കാൻ കഴിയും.ശുചിത്വം ഇല്ലായ്മ പലതരത്തിലുള്ള രോഗങ്ങൾ വരാൻ ഇടയാകും.നമ്മൾ ആദ്യം സ്വയം ശുചിത്വം പാലിക്കണം.അതായത് വ്യക്തി ശുചിത്വവും പരിസര ശുചിത്വവും നാം കൈവരിക്കണം.വ്യക്തി-കളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യ വിമുക്തം ആയിരിക്കുന്ന അവസ്ഥ എന്നാണ് ശുചിത്വം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.               നാം കഴിക്കുന്ന ഭക്ഷണം അതുപോലെ തന്നെ ശരീര ശുചിത്വം  ഇവയൊക്കെ ശരിയായ ആരോഗ്യം നിലനിർത്താൻ പ്രധാന പങ്ക് വഹിക്കുന്നവയാണ്. വ്യക്തി  ശുചിത്വം നടപ്പിലാക്കണമെങ്കിൽ നിത്യവും നല്ലതുപോലെ കുളിക്കുകയും പല്ലു തേക്കുകയും ആഴ്ചയിലൊരിക്കൽ നഖം വെട്ടുകയും ചെയ്യണം.ഭക്ഷണത്തിനു മുൻപും ശേഷവും കൈകൾ നല്ലതു പോലെ സോപ്പുപയോഗിച്ചു കഴുകണം. നിത്യവും കുളിക്കുന്നതും പല്ലു തേക്കുന്നതും രണ്ടു നേരവും ചെയ്യുകയാണെങ്കിൽ അത്രയും നല്ലതാണ്.ചുമക്കുമ്പോഴും തുമ്മുമ്പോഴും തുവാല കൊണ്ടോ ടിഷ്യൂ കൊണ്ടോ വാ മറക്കണം. വൃത്തിയുള്ള വസ്ത്രം ധരിക്കുക വസ്ത്രം കഴുകി ഉണക്കുക ഇവയെല്ലാം ശരീര ശുദ്ധി വരുത്താനുള്ളവയാണ്. ഇവ വ്യക്തി ശുചിത്വത്തിൻറെ ഭാഗമാണ്.                 വ്യക്തി ശുചിത്വം പോലെ ഒരു പ്രധാന ശുചിത്വം തന്നെയാണ് പരിസര ശുചിത്വം.വീടും പരിസരവും എപ്പോഴും ശുചീകരിക്കണം.ആഴ്ച-യിലൊരിക്കൽ ഡ്രൈഡേ ആചരിക്കുന്നത് പരിസര ശുചിത്വത്തിന് നല്ലതാണ്.പെതു സ്ഥലങ്ങളിൽ തുപ്പുന്നതും പുഴയോരങ്ങളിൽ മലിന്യങ്ങൾ നിക്ഷേപിക്കുന്നതും പരിസര മലിനീകരണത്തിന് കാരണമാകുന്നു.അതാ-യത് പരിസര ശുചിത്വം ഇല്ലാതാകുന്നു.കിണറു-കൾ വലയിട്ടു മൂടുകയും ചെയ്യണം.ഓവുചാലുക-ളിൽ മാലിന്യങ്ങൾ കെട്ടികിടക്കാതെ സൂക്ഷിക്കണം.           പല അസുഖങ്ങൾ ഉണ്ടാകുന്നതും ശുചിത്വ കുറവിൽ നിന്നാണ്.ഈ ശുചിത്വ ശീലങ്ങൾ നമ്മുടെ ജീവിതത്തിൽ നാം തുടർന്നു കൊണ്ടു പോകുകയാണെങ്കിൽ  ഇപ്പോൾ വന്നു ചേർന്നിരിക്കുന്ന മഹാമാരിയായ കോറോണ വൈറസ് എന്ന കോവിഡ് 19- നെയും  നമുക്ക് തുരത്താം.            മലയാളി വ്യക്തി ശുചിത്വത്തിൻറെ കാര്യത്തിൽ അങ്ങേയറ്റം ശ്രദ്ധിക്കുന്ന ശീലമുള്ളലരാണ്.എന്നാൽ പരിസര ശുചിത്വത്തിൻറെ കാര്യത്തിൽ അല്പൻമാരുമാണ്.സ്വന്തം  തൊടിയിലെ മാലിന്യം അടുത്ത പറമ്പിലേക്ക് തട്ടുന്ന തരത്തിലുള്ള അഹന്ത കോവിഡ്- 19 കാലത്തിലൂടെയെങ്കിലും മലയാളിക്ക് മാറിയിരുന്നെങ്കിൽ എന്ന് പ്രത്യാശിക്കാം.

അശ്വതി സി എസ്
9എ ജി എച്ച് എസ് തൃക്കൈപ്പറ്റ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം