ഗവ. എച്ച് എസ് തൃക്കൈപ്പറ്റ/അക്ഷരവൃക്ഷം/മലയാളിയും രോഗപ്രതിരോധവും ഒരു ലോക്ക്ഡൗൺ ചിന്ത

Schoolwiki സംരംഭത്തിൽ നിന്ന്
മലയാളിയും രോഗപ്രതിരോധവും ഒരു ലോക്ക്ഡൗൺ ചിന്ത      

അമ്പട ഞാനേ ! എന്ന അഹങ്കാരത്തിൽ ആണ് മലയാളി ഇപ്പോൾ. കാരണം കേരളം ലോകത്തിന്റെ നെറുകയിൽ ആണ് ഇപ്പോൾ. സർക്കാരിന്റെയും  ആരോഗ്യവകുപ്പിന്റെയും  നിർദ്ദേശങ്ങൾ അതുപോലെ അനുസരിച്ച് പ്രവർത്തിച്ച്  ലോകത്തെ വിഴുങ്ങുന്ന ഒരു മഹാമാരിയെ നമ്മുടെ നാട്ടിൽ നിന്നും അകറ്റി ഓടിച്ച് ഉത്തമ പൗരന്മാർ. നമ്മുടെ നാടിന്റെ അച്ചടക്ക കുടുംബ സംവിധാനമാണ് നമുക്ക് ഇത് നേടിത്തന്നത്. മുതിർന്നവർ പറയുന്നത് അനുസരിക്കുന്ന  ശീലം കേരളജനതയുടെ സംസ്കാരത്തിന്റെ ഭാഗമാണ്. ഇങ്ങനെ ചിന്തിക്കുമ്പോൾ നമ്മൾ കുറച്ചു കൂടി പിന്നിലേക്ക് ചിന്തിക്കണം.

                        രോഗപ്രതിരോധം നമ്മുടെ ജീവിതത്തിൽ നാം നേടിയെടുക്കേണ്ട വലിയൊരു കാര്യമാണ്. നമ്മൾ വസിക്കുന്ന ഭൂമി നിലനിൽക്കുന്നത്രകാലം ഉള്ളതാണ് രോഗം. മനുഷ്യനിലും  മൃഗങ്ങളിലും പക്ഷികളിലും എന്നുവേണ്ട സസ്യങ്ങളിൽ അടക്കം രോഗം വരാറുണ്ട്. എന്നാൽ അതിനു മുൻകരുതലുകൾ എടുക്കുന്നത്  മനുഷ്യൻ മാത്രമാണ്. രോഗം പടരുന്നത് തടയാൻ ഏറ്റവും ഉചിതമായ മാർഗ്ഗം രോഗപ്രതിരോധവും മുൻകരുതലും ആണ്.   മലയാളിയുടെ ഭക്ഷണ ശീലം തന്നെ ആരോഗ്യസംരക്ഷണത്തിലൂന്നിയതായിരി  തൊടിയിലെ പച്ചക്കറികളും,  പാകം ചെയ്യുന്ന രീതിയും,  കഴിക്കുന്ന നേരം, എല്ലാം രോഗപ്രതിരോധവും ആരോഗ്യവും നേടുന്ന രീതിയിൽ ആയിരുന്നു. എന്നാൽ ഇന്നോ,  ഫാസ്റ്റ്ഫുഡ് ഇല്ലാതെ ഒന്നും നടക്കില്ല. തമിഴന്റെ പച്ചക്കറി വണ്ടിയും ചിക്കൻ വണ്ടിയും വരാതെ ആരും ഉണ്ണില്ല. ബംഗാളി ഇല്ലാതെ ഒരു പണിയും നടക്കില്ല. മലയാളി മടിയനും അലസനുമായി മാറി. ഫലമോ ജീവിതശൈലി രോഗങ്ങൾ കൂടി വന്നു. ക്യാൻസർ സെന്ററുകളും  ഡയാലിസിസ് സെന്ററുകളും തികയാതെ വരുന്നു. മലയാളിയുടെ ആരോഗ്യവും രോഗപ്രതിരോധ ശേഷിയും നശിക്കുന്നു. ആശുപത്രിയിൽ നിന്ന് ഇറങ്ങാൻ നേരം ഇല്ലാതാവുന്നു. ചെറിയ കാര്യങ്ങൾക്ക് പോലും ആശുപത്രിയിൽ പോയി രോഗങ്ങൾ ഏണി വെച്ച് പിടിക്കുന്നത് മലയാളിയുടെ ശീലമായിപ്പോയി. 

 നാം ഇന്ന് നേരിടുന്ന വലിയ രോഗമാണ് കൊറോണ. ഇത് രൂപംകൊള്ളുന്നത് ചൈനയിൽ നിന്നുമാണ്. അവിടെനിന്നും മനുഷ്യരുടെ സമ്പർക്കത്തിലൂടെ  ഈ രോഗം കാട്ടുതീയേ ക്കാൾ വേഗത്തിൽ പടരുന്നുണ്ട്. ഏകദേശം മൂന്നു മാസം കൊണ്ട് തന്നെ ലോകം മുഴുവൻ ഈ രോഗം ബാധിച്ചു. ഇന്ത്യയിൽ മാർച്ച് 24 ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ നമ്മൾ അത് ഏറ്റെടുത്തു. മലയാളി വീണ്ടും അച്ചടക്ക ഭക്ഷണ രീതികളിലേക്കും  അനാവശ്യ പുറത്തു പോകലുകൾ  ഒഴിവാക്കിയും ഉള്ള  ജീവിതത്തിലേക്ക് തിരിച്ചു പോയതിനാലാവാം മറ്റ് അസുഖങ്ങൾ കുറഞ്ഞു എന്നു മാത്രമല്ല കോവിഡ് - 19 പടർന്നു പിടിച്ചതുമില്ല. നാം എപ്പോഴും തിരിച്ചറിയണം,  ഒരുപാടു നല്ല കാര്യങ്ങൾ പഴമയിൽ ഉണ്ടെന്ന്. അനാവശ്യമായ എല്ലാം നാം ഒഴിവാക്കണം. ഈ കൊറോണ  കാലത്ത് മാത്രമല്ല എല്ലാ കാലത്തേക്കും.

       മനസ്സിരുത്താം   അതിജീവിക്കാം    പ്രതിരോധിക്കാം.
സൂര്യകിരൺ സി എസ്
8A ജി എച്ച് എസ് തൃക്കൈപ്പറ്റ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം