ഗവ. എച്ച് എസ് കുപ്പാടി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

എന്റെ വിദ്യാലയ ചരിത്രം :ഗവ: ഹൈസ്ക്കൂൾ കുപ്പാടി

വയനാട്ടിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നായ ഈ വിദ്യാലയം 1933-ൽ കുപ്പാടിക്കടുത്ത് ഒരു സ്വകാര്യ വ്യക്തിയുടെ വീടിന്റെ ചായ്പ്പിലാണ് ആരംഭിച്ചത്. തുടക്കത്തിൽ ഏകാധ്യാപക വിദ്യാലയമായിട്ടാണ് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്. ബോർഡ് ബോയ്സ് സ്കൂൾ കിടങ്ങനാട് എന്നായിരുന്നു വിദ്യാലയത്തിന്റെ പേര്. എങ്കിലും പെൺകുട്ടികളും ഇവിടെ പഠിച്ചിരുന്നു. ആദ്യ വിദ്യാർത്ഥി ബാലകൃഷ്ണൻ വെള്ളിമാട് എന്നയാളായിരുന്നു. ആദ്യ ഹെഡ്മാസ്റ്റർ അമ്പുക്കുറുപ്പ് മാഷായിരുന്നു.

പിന്നീടാണ് ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന കുപ്പാടി എന്ന സ്ഥലത്തേക്ക് വിദ്യാലയം മാറ്റപ്പെട്ടത്.വിദ്യാലയത്തിൻ്റെ പേര് ഗവ: എൽപി സ്കൂൾ കിടങ്ങനാട് എന്ന് നാമകരണം ചെയ്യപ്പെടുകയും ചെയ്തു.1980-ൽ യൂ.പി.സ്കൂൾ ആയി ഉയർത്തുകയും പേര് ഗവ: യു പി.സ്കൂൾ കുപ്പാടി എന്ന് മാറ്റുകയും ചെയ്തു.2011-ൽ ഹൈസ്ക്കൂൾ ആയി ഉയർത്തിയ ഈ സ്ഥാപനത്തിൽ ഇപ്പോൾ പ്രീ പ്രൈമറി ഉൾപ്പെടെ 661കുട്ടികളും 39 അധ്യാപകരും 4 അനധ്യാപകരും ഉണ്ട്.

മികച്ച രീതിയിൽ അധ്യയനം നടക്കുന്ന ഈ സ്ഥാപനത്തിന് ഹൈടെക് കെട്ടിടങ്ങളും ലാബ് കമ്പ്യൂട്ടർ സൗകര്യങ്ങളും വിശാലമായ കളിസ്ഥലങ്ങളും ഔഷധത്തോട്ടവും ഉണ്ട് .കുട്ടികളെ സ്കൂളിലെത്തിക്കുന്നതിനും തിരിച്ച് വീട്ടിലെത്തിക്കുക്കുന്നതിനും സ്കൂൾ ബസ് സൗകര്യവും ഉണ്ട്. സുൽത്താൻ ബത്തേരിയിൽ നിന്ന് 3 കിലോമീറ്റർ മാത്രം ദൂരത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളിലെത്താൻ മികച്ച പൊതുഗതാഗത സൗകര്യങ്ങളും ഉണ്ട്.

നിലവിൽ സ്കൂളിലെ പി.ടി.എ പ്രസിഡന്റ് കെ. റഷീദ്,എം.പി.ടി.എ പ്രസിഡന്റ് കവിത സന്തോഷ്,എസ്.എം.സി.ചെയർമാൻ കെ.വി മത്തായി, പ്രധാനാധ്യാപിക ജോളിയാമ്മ മാത്യു എന്നിവരാണ്.