ഗവ. എച്ച് എസ് ഓടപ്പളളം/പാഠ്യേതര പ്രവർത്തനങ്ങൾ/സ്കൂൾ മാർക്കറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
15054 school market2.jpg

കുട്ടികളിൾ സ്വാശ്രയ ശീലം വളർത്തുക, സംരംഭകനാകാനുള്ള പ്രായോഗിക പരിശീലനം നൽകുക, സമ്പാദ്യ ശീലം വളർത്തുക, കൈത്തൊവിൽ പരിശീലിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി സ്കൂൾ മാർക്കറ്റ് പ്രർത്തിക്കുന്നു. പ്രവൃത്തിപരിചയ അധ്യാപികയായ ജാൻസി ടീച്ചറാണ് കോർഡിനേറ്റർ. എട്ടാം ക്ലാസിൽ പഠിക്കന്ന മുഴുവൻ കുട്ടികൾക്കും സ്കൂൾ മാർക്കറ്റിനായി പരിശീലനം നൽകിയിട്ടുണ്ട്. പ്രൊഡക്ഷൻ, സെയിൽസ് ആന്റ് അക്കൗണ്ടിംഗ്, മാർക്കറ്റിംഗ്, കളക്ഷൻ, റിസർച്ച് ആന്റ് ഡവലപ്മെന്റ് എന്നീ വിഭാഗങ്ങളിലായാണ് പരിശീലനം നൽകി.ത്. സ്കൂൾ മാർക്കറ്റിന്റെ ഭാഗമായി തയ്യൽ പരിശീലനം നൽകാൻ 2 തയ്യൽ മെഷീനുകളും സ്കൂളിലുണ്ട്. നിലവിൽ സോപ്പ്, സോപ്പുപൊടി, ലോഷനുകൾ, ഡിഷ് വാഷ്, മാസ്ക്കുകൾ തുങ്ങിയവ കുട്ടികളുടെ സഹായത്തോടെ നിർമിച്ചുവരുന്നു. ഫാദർ സാജൻ വട്ടക്കാട്ട് ആണ് സ്കൂൾ മാർക്കറ്റ് സ്പോൺസർ ചെയ്തത്. സ്കൂൾ മാർക്കറ്റിനാവശ്യമായ കവറുകളുടെ ഡിസൈനും പരസ്യപ്രചരണ ബോർഡുകളും ഡിസൈൻ ചെയ്യുന്നതും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്. ഇതിന്റെ ലാഭവിഹിതം കുട്ടികളുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുന്നു.