ഗവ. എച്ച് എസ് എൽ പി സ്കൂൾ, കലവൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ്,കൊറോണ വൈറസുകൾ.ഇവ സാധാരണ ജലദോഷപ്പനി മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം (സാർസ്) , മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം (മെർസ്),കോവിഡ്-19എന്നിവ വരെയുണ്ടാകാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകലാണ്. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്നു.ജലദോഷം,ന്യുമോണിയ,സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കാം.കേരളത്തിൽ പത്തനംതിട്ട ജില്ലയിലെ അഞ്ച് പേർക്ക് കൊറോണ വൈറസ് ബാധിച്ചതായി റിപ്പോർട്ട് വന്നിരുന്നു.ഇറ്റലിയിൽ നിന്നും എത്തിയവരിൽ നിന്നാണ് കൊറോണ ഇവർക്കും പിടിപെട്ടത്. ചുമ ,പനി,തുമ്മൽ ,ശ്വാസംമുട്ട് എന്നിവയാണ് ആദ്യ ലക്ഷണങ്ങൾ.അതുകൊണ്ടു തന്നെ ,മറ്റു ശ്വാസകോശ രോഗങ്ങളിൽ നിന്നും ആദ്യഘട്ടത്തിൽ കോവിഡ് -19 നെ വേർതിരിച്ചു പറയുക ബുദ്ധിമുട്ടാണ്.വിദേശയാത്ര ചെയ്തവരോ,വിദേശത്തു നിന്നും വന്നവരോ, രോഗികളുമായി അടുത്തിടപഴകിയവരോ ഒക്കെയാണ് കൂടുതലായി ബാധിച്ചു കണ്ടത്.പ്രതിരോധ കുത്തിവെയ്പുകല ലഭ്യമല്ല.സാമൂഹിക അകലം പാലിയ്ക്കുക,കൈകൾ വൃത്തിയായി സൂക്ഷിയ്ക്കുക എന്നിവയൊക്കെയാണ് പ്രതിരോധ മാർഗ്ഗങ്ങൾ. /
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം