ഗവ. എച്ച് എസ് എൽ പി സ്കൂൾ, കലവൂർ/അക്ഷരവൃക്ഷം/കോറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കോറോണ

<
മനുഷ്യരാശിയെ തകർക്കാൻ പല രൂപത്തിലും പല രോഗങ്ങളും ഈ ലോകത്ത് വന്നിട്ടുണ്ടെങ്കിലും ഇത്ര ഭയാനകമായ ഒരു രോഗം ആദ്യമായാണ് ലോകത്ത് വ്യാപിച്ചിട്ടുള്ളത് ഇതിന്റെ ഉല്ഭവം ചൈനയിൽ നിന്നുണ്ടായ ഒരു വൈറസിൽ നിന്നാണ് അതിന്റെ പേരാണ് കൊറോണ. ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് ആദ്യമായി ഈ രോഗം കണ്ട് തുടങ്ങി. അനേകം ആളുകളെ ഉൻമൂലനം ചെയ്ത് ആ വൈറസ് ലോകത്തെ മുഴുവൻ ഭീതിയിലാക്കി ഒട്ടേറെ പേർ മരണത്തിന് കീഴടങ്ങി.ഇതിൽ നിന്ന് എല്ലാം രോഗ മോചനം നേടുവാൻ നമുക്ക് വൃത്തി അത്ത്യാവശ്യമാണ്. കൈകൽ രണ്ടും സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക, മുഖം മാസ്ക്ക് ഉപയോഗിച്ച് മറക്കുക ദേഹ ശുദ്ദി വരുത്തി നമുക്ക് ആരോഗ്യം സംരക്ഷിക്കുകയും വേണം. നമുക്ക് മാർഗ്ഗനിർദ്ദേശം നൾകുന്ന ഡോക്ടർ, നഴ്സ് പോലീസ്, ഫയർഫോഴ്സ് എന്നിവരും മറ്റ് എല്ലാ മേഖലകളിലും ജോലി ചെയ്യുന്നഎല്ലാവർക്കും നന്ദി രേഖപ്പെടുത്താം. അത് പോലെ ഈ രോഗം പിടിപെട്ട് അകാലത്തിൾ പൊലിഞ്ഞ എല്ലാവർക്കും നമുക്ക് ആദരാഞ്ചലി അർപ്പിക്കാം. ഈ അസുഖം പിടിപെട്ട് ചികിത്സയിലുള്ളവർക്ക് എത്രയും പെട്ടെന്ന് ഭേദമാകട്ടെ.....ഈ ദുരന്തത്തെ നമുക്കു ഒറ്റക്കെട്ടായി നേരിടാം

അൽഫിയ.എച്ച്
3 C ഗവ. എച്ച്.എസ്സ് എൽ. പി.എസ്സ് കലവൂർ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം