ഗവ. എച്ച് എസ് എൽ പി എസ് പേരൂർക്കട/അക്ഷരവൃക്ഷം/ശുചിത്വം ഒരു സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം ഒരു സംരക്ഷണം സൃഷ്ടിക്കുന്നു

രോഗികളുടെ ക്ഷേമത്തിൽ താത്പരനായ ഒരു ഡോക്ടർ കൈകൾ വൃത്തിയായി സൂക്ഷിക്കും,ഉപകരണങ്ങൾ അനുവിമുക്തമായി വെക്കും,ഓപറേഷൻ തീയേറ്റർ ശുചിയായി സൂക്ഷിക്കും.സമാനമായി ,ശുചിത്വം പാലിക്കുകയും അടുക്കള വൃത്തിയായി സൂക്ഷിക്കുകയും ഭക്ഷണ സാധനങ്ങൾ കേടാകാതെ നോക്കുകയും ചെയ്തുകൊണ്ട് നിങ്ങൾക്ക് കുടുംബത്തിന്റെ ആരോഗ്യം നിലനിര്ത്താനാകും.എങ്കിൽ നമുക്ക് എങ്ങനെ നമ്മുടെ കൈകൾ വൃത്തിയായി സൂക്ഷിക്കാൻ ആകും? ജലദോഷവും പനിയും പോലുള്ള പകർച്ച പകർച്ച വ്യാധികളും പകരുന്നത് കൈകളിലൂടെ ആണ്.അതുകൊണ്ടു ഭക്ഷണം പാകം ചെയ്യുമ്പോഴും ഭക്ഷണം കഴിക്കുന്നതിനു മുൻപും കക്കൂസ് ഉപയോഗിച്ചതിന് ശേഷവും ഒക്കെ സോപ്പ് ഉം വെള്ളവും ഉപയോഗിച്ചു കൈകൾ നന്നായി കഴുകുക .നമുക്ക് ഇനി അടുക്കള വൃത്തിയായി സൂക്ഷിക്കാം എന്ന കാര്യത്തിലേക്ക് കടക്കാം.ഏറ്റവും വൃത്തിയായി സൂക്ഷിക്കാറുള്ള ഇടമാണ് കക്കൂസും കുളിമുറിയും .എന്നാൽ അവിടെ കാണുന്ന തരം ബാക്ടീരിയകൾ ഏറ്റവും കൂടുതൽ കാണുന്നത് അടുക്കളയിൽ ഉപയോഗിക്കുന്ന തുണിയിലും സ്പോഞ്ച് ഇലും ആണ്.അതുകൊണ്ടു ,അടുക്കളയിൽ ഉപയോഗിക്കുന്ന തുണികൾ കൂടെ കൂടെ കഴുകി ഉണക്കുക .പാചകം ചെയ്യുന്ന ഇടം വൃത്തിയാക്കാൻ ചൂട് വെള്ളവും സോപ്പ് ഉം ഉപയോഗിക്കാനാകും .ശുചിത്വത്തിന്റെ കാര്യത്തിൽ ഭക്ഷ്യവസ്തുക്കൾക്കും പങ്കുണ്ട്.ഭക്ഷ്യവസ്തുക്കൾ കടയില്നിന്നു ലഭിക്കുമ്പോൾ അവ ശുദ്ധിയുള്ളതായിരിക്കണമെന്നില്ല.മലിനജലം,മൃഗങ്ങൾ,വിസർജ്യാം,മറ്റു ആഹാരസാധനങ്ങൾ എന്നിവയാൽ അവ മലിനപ്പെട്ടിട്ടുണ്ടാകാം .പഴങ്ങളുടെയും പച്ചക്കറികളുടെയും തൊലി കള യുന്നുണ്ടെങ്ങിൽ പോലും അപകടകാരികളായ ബാക്ടറിയകളെ നീക്കം ചെയ്യാൻ അവ നന്നായി കഴുകുക .ഇതിനു സമയം ആവശ്യമാണ് .ശുചിത്വത്തിൽ പ്രധാന പങ്കു വഹിക്കുന്ന മറ്റൊന്നാണ് വീടും പരിസരവും പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കുക എന്നത്

 

അന്ന
4A ജി. എച്ച്.എസ്. എൽ.പി. എസ്. പേരൂർക്കട
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം