ഗവ. എച്ച് എസ് എൽ പി എസ് പേരൂർക്കട/അക്ഷരവൃക്ഷം/പ്രകൃതിയുടെ മനോഹാരിത

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയുടെ മനോഹാരിത സൃഷ്ടിക്കുന്നു

പ്രകൃതിയുടെ സൗന്ദര്യത്തെക്കുറിച്ച് പല കാലഘട്ടങ്ങളിലായി പല പ്രമുഖ വ്യക്തികളും പറഞ്ഞിട്ടുണ്ടെങ്കിലുo ഞാനെന്ന വിദ്ധ്യാർത്ഥി ഈ അവധിക്കാലത്ത് എൻ്റെ കണ്ണിലൂടെ പ്രകൃതിയുടെ സൗന്ദര്യത്തെ നോക്കിക്കാണുകയാണ്.ഒരു അദ്ധ്യായന വർഷം കഴിഞ്ഞ് വന്ന അവധിക്കാലം സന്തോഷത്തിൻ്റെപറയാൻ കഴിയില്ല ഒരു മഹാമാരി വന്ന് അവധിക്കാലം സന്തോഷമില്ലാതെ ആക്കിയിരിക്കുന്നു .പൊടിപടലങളോമലിനമായ പുകയോ ഒന്നും തന്നെയില്ലാതെ പ്രകൃതിയെ കാണുമ്പോൾ പ്രകൃതിക്ക് കുറച്ചു കൂടി ഭംഗി ഉള്ളതായി അനുഭവപ്പെടുന്നു .നാട്ടിൽ പുറങ്ങളിലെ പച്ചയുo സൗന്ദര്യവുമെല്ലാം ഇന്ന് കാണാ കാഴ്ചകളാണെങ്കിലും മുൻപ് ഉണ്ടായിരുന്ന തിരക്കേറിയ ജീവിതരീതികൾ ഒന്നു ശാന്തമായിരിക്കുന്നു.
   അതിനു കാരണം മുൻപ് ഞാൻ പറഞ്ഞ ഒരു മഹാമാരിയാണ് .ഒരു കോവിഡ് എന്ന് പേരുള്ള വൈറസ് .ഒരാളിൽ നിന്ന് മറ്റൊരാളിലെക്ക് അത് വളരെ വേഗത്തിൽ വ്യാപിക്കുന്നു .നാൾക്കുനാൾ അത് പടർന്നു പിടിച്ചു കൊണ്ടിരിക്കുന്നു അതു കാരണം ആർക്കും പുറത്തിറങ്ങാനോ സൗഹൃദ സംഭാഷണത്തിനു പോലും അവസരമില്ലാതിരുന്നു. അവധിക്കാലത്തുണ്ടായി രു ന്ന കളികളുടെ ആരവങ്ങളും സൗഹൃദങ്ങളും ബന്ധുജന സന്ദർശനവുമെല്ലാം ഇല്ലാതായിരിക്കുന്നു പക്ഷേ റോഡിൽ വാഹന ങ്ങളുടെ പൊടിയും പുകയുo അങ്ങനെ പ്രകൃതിയെ മലിനമാക്കുന്നവയൊക്കെത്തന്നെ നന്നേ കുറഞ്ഞിരിക്കുന്നു. ഇപ്പോൾ പുറത്തിറങ്ങാൻ കഴിയില്ല .പക്ഷേ വീട്ടിലിരുന്നും പ്രകൃതി സൗന്ദര്യം ആസ്വാദിക്കാൻ കഴിയുമെന്ന് ഇപ്പോൾ മനസിലാക്കുന്നു .എൻ്റെ മുറ്റത്തെ മരങ്ങൾ, ചെടികൾ, വള്ളികൾ എന്നിവയ്ക്കൊക്കെ ഇപ്പോൾ പണ്ടത്തെക്കാളുo സൗന്ദര്യമുള്ളതുപോലെ എനിക്ക് അനുഭവപ്പെടുന്നു.
   എൻ്റെ മുറ്റത്ത് പല തരം ചെടികൾ ഉണ്ട് അവയിൽ മണമുള്ള പൂക്കൾ തരുന്നവയും മണമില്ലാത്ത എന്നാൽ ഭംഗിയുള്ളതുമായ പൂക്കൾ തരുന്നവയുമുണ്ട്. മാത്രമല്ല പച്ചക്കറികൾ തരുന്നവയുമുണ്ട്.പല തരത്തിലുള്ള പച്ചക്കറികൾ. ഏതു സമയത്തെക്കാളും അവയ്ക്കിപ്പോൾ പ്രാധാന്യമേറെയാണ്. ചക്കയും മാങ്ങയും മുരിങ്ങയുമെല്ലാം തന്നെ എൻ്റെ വീട്ടുപറമ്പിൽ കായ്ച്ചു നിൽക്കുന്നു. എല്ലാത്തിനെക്കാളുമുപരി നാമെല്ലാം ശ്വസിക്കുന്ന വായുവുമിപ്പോൾ പ്രകൃതിയുടെ ശാന്തത കൊണ്ട് മലിനമല്ല. ഇപ്പോൾ നാമെല്ലാം പ്രകൃതിയെ കൂടുതൽ ആശ്രയിക്കാൻ തുടങ്ങിയിരിക്കുന്നു. പ്രകൃതിയെ നമ്മൾ സ്നേഹിച്ചാൽ അതു തിരിച്ചും നമ്മളെ സ്നേഹിക്കുമെന്ന് ആരോ പറഞ്ഞത് ഇപ്പോൾ യാദാർത്ഥ്യമാകുന്നു.
   എന്തായാലും ഈ അവധിക്കാലം അല്ല ലോക്ക് ഡൗൺ കാലം എന്ന് തിരുത്തേണ്ടിയിരിക്കുന്നു. എങ്കിലും പ്രകൃതിയെ കൂടുതൽ അടുത്തറിയാൻ ഈ സമയം സാധിക്കുന്നു. ഈ ദിവസങ്ങൾ കടന്നു പോയി ശാന്തമായ ദിനങ്ങൾ ഉണ്ടാകും എന്ന് നമുക്ക് പ്രതീക്ഷിക്കാം. അതോടൊപ്പം ജനങ്ങൾ പ്രകൃതിയെ കൂടുതൽ സ്നേഹിക്കുമെന്നും നമുക്ക് പ്രത്യാശിക്കാം.

 

അനന്യ.
4A ജി. എച്ച്.എസ്. എൽ.പി. എസ്. പേരൂർക്കട.
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം