ഗവ. എച്ച് എസ് എസ് രാമപുരം/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം - കലാസാഹിത്യവേദിയുടെയും സ്കൂൾ ലൈബ്രറിയൂടെയും സംയുക്താഭിമുഖ്യത്തിൽ 'വായന ദിനാചരണം ' ജൂൺ 19-ാം തീയതി വിപുലമായി ആചരിച്ചു. പത്തിയൂർ ശ്രീമൂലരാജവിജയം വായനശാലയുടെ ലൈബ്രേറിയൻ ശ്രീ.എൽ. രാജൻ വായനദിനാചരണം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീ ഗംഗാധരക്കുറുപ്പ് ചടങ്ങിന് അദ്ധ്യക്ഷനായി. വിശിഷ്ടാതിഥികൾ വായനയുടെ മൂല്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി. പിറ്റേന്ന് സ്കൂളിൽ പുസ്തക പ്രദർശനം നടത്തി. വിഭിന്ന മേഖലകളിൽ നിന്നും തെരഞ്ഞെടുത്ത പുസ്തകങ്ങൾ കുട്ടുികൾക്ക് വായനയിൽ ആഭിമുഖ്യം വളർത്താൻ ഏറെ സഹായകമായി മിക്ക ക്ലാസ്സിലെയും കുട്ടികൾ തങ്ങൾക്കു വേണ്ടുന്ന പുസ്തകങ്ങളുടെ പേരുകൾ കുറിച്ചെടുക്കുന്നുണ്ടായിരുന്നു. പുസ്തകപ്രദർശനത്തോടനുബന്ധിച്ച് ചിത്രപ്രദർശനവും നടന്നു.

കുട്ടികളുടെ ശ‍‌‌ൃഷ്ടികൾ

36065 dd.png

36065 kavitha1.png