ഗവ. എച്ച് എസ് എസ് മീനങ്ങാടി/ആനിമൽ ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2024-252023-242022-23 വരെ

കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.

ഒക്ടോബർ 26 ന് മീനങ്ങാടി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2023 - 24 പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന സ്കൂൾ പൗൾട്രി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മീനങ്ങാടി യു.പി സ്കൂളിലെ അൻപത് വിദ്യാർത്ഥികൾക്ക് കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. ഓരോ വിദ്യാർത്ഥികൾക്കും അഞ്ച് കോഴിക്കുഞ്ഞുങ്ങൾ വീതമാണ് നൽകിയിട്ടുള്ളത്. വിതരണം ചെയ്യുന്ന ചടങ്ങിൽ, മീനങ്ങാടി ഹൈ സ്കൂൾ ഹെഡ് മാസ്റ്റർ ജോയ് വി സകറിയ്യ സ്വാഗതം പറഞ്ഞു. വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ബേബി വർഗ്ഗീസ് അധ്യക്ഷം വഹിക്കുകയും മീനങ്ങാടി പഞ്ചായത്ത് മെമ്പർ TP ഷിജു ആശംസ അറിയിക്കുകയും ചെയ്തു. പദ്ധതി വിശതീകരണം - S V S ഡോ: സ്പെൻസർ ഫ്രാൻസിസ് , വിതരണം - മീനങ്ങാടി വൈസ് പ്രസിഡന്റ് KP നുസ്റത്ത് എന്നിവരും നിർവഹിച്ചു. മീനങ്ങാടി യു .പി സ്കൂൾ അധ്യാപകൻ എൻ.രഘു പദ്ധതി നിർവ്വഹിക്കുന്നതിന് ആവശ്യമായ സഹായ സഹകരണങ്ങൾ നൽകുകയും ഹൈസ്കൂൾ അധ്യാപിക വി.റുഖ്സാന നന്ദി അറിയിക്കുകയും ചെയ്തു.