ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ/അക്ഷരവൃക്ഷം/ കോവിഡ് പ്രതിരോധം കേരളം ലോകത്തിന് മാതൃക
കോവിഡ് പ്രതിരോധം കേരളം ലോകത്തിന് മാതൃക
ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണം കേരളത്തിന് കിട്ടിയിട്ട് കാലങ്ങളായി . ഈ വിശേഷണത്തിന് ഓരോ പ്രാവശ്യവും മാറ്റ് കൂട്ടുകയാണ് കേരളീയർ. രണ്ടു പ്രളയവും നിപ്പയും വന്ന് കേരളത്തെ പുണർന്നപ്പോഴും ഒറ്റക്കെട്ടായി അതിനെയെല്ലാം നേരിട്ടവരാണ് കേരളീയർ. ഇപ്പോൾ കേരളക്കര ഒന്നാകെ കൊറോണ ഭീതിയിലാണ്. ലോകത്തെയാകെ കൊറോണ കാർന്നു തിന്നുമ്പോൾ കൊറോണ പ്രതിരോധ പ്രവർത്തനത്തിൽ മുൻപന്തിയിലാണ് കേരളം. കേരളം ഇന്ന് അപകടനില തരണം ചെയ്തു കൊണ്ടിരിക്കുന്നു. ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തേക്കാളും പ്രതിരോധത്തിൽ മുൻപിൽ നിൽക്കുന്നത് കേരളമാണ്. അസുഖം ബാധിച്ചവരെക്കാൾ രോഗമുക്തി നേടിയവരാണ് കേരളത്തിൽ കൂടുതലും. മറ്റു രാജ്യങ്ങളെയും സംസ്ഥാനങ്ങളെയും അപേക്ഷിച്ചു മരണസംഖ്യയും കേരളത്തിൽ കുറവാണ്. സ്വന്തം കുടുംബത്തെയും കുട്ടികളെയും പറ്റി വ്യാകുലപ്പെടുമ്പോഴും ജനങ്ങൾക്കുവേണ്ടി ഈ കൊറോണക്കാലത്ത് നിസ്വാർത്ഥത സേവനമനുഷ്ഠിക്കുന്ന പോലീസുകാരെയും ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും ലോകത്തിന്റെ പല കോണിൽ നിന്നും രോഗവിവരങ്ങൾ കൃത്യമായി നമ്മളിലേക്ക് എത്തിക്കുന്ന ന്യൂസ് റിപ്പോർട്ടർമാർക്കും ഒരു 'ബിഗ് സല്യൂട്ട് ' . അന്യജീവനുതകിൽ സ്വജീവിതം നയിക്കുന്ന അവരാണ് ഭൂമിയിലെ ദൈവങ്ങൾ . കൂടാതെ സർക്കാർ നിർദ്ദേശങ്ങൾ അക്ഷരംപ്രതി അനുസരിച്ച് ലോകത്തിനു മാതൃകയായ കേരളത്തിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ. വിദേശരാജ്യങ്ങളിൽ നിന്നും തിരികെയെത്തുന്നവർക്ക് പറയാനുള്ളത് അവിടുത്തെ പ്രത്യേകതകളെപറ്റിയും സൗകര്യങ്ങളെ പറ്റിയുമൊക്കെ മാത്രമാണ്. മറ്റുള്ളവരെ വെച്ച് തട്ടിച്ചുനോക്കുമ്പോൾ കേരളത്തെ കൊച്ചാക്കുകയും പുച്ഛിക്കുകയും ചെയ്യുന്നവർക്കുള്ള ഒരു പാഠമാണ് ഈ കൊറോണക്കാലത്ത് കേരളം നൽകുന്നത്. കൃത്യമായ ആത്മാർത്ഥമായ പരിചരണം കൊണ്ടും ആശുപത്രി അധികൃതരുടെയും പോലീസുകാരുടെയും കൂട്ടായ പ്രവർത്തനങ്ങൾ കൊണ്ടും വൻകിട രാജ്യങ്ങളെ പോലും തോൽപ്പിച്ച് ഇന്ന് കേരളം ലോകത്തിനുതന്നെ മാതൃകയായിരിക്കുന്നു .ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ രോഗവിമുക്തി നേടിയത് കേരളത്തിലാണ് എന്നതിനാൽ നമുക്ക് അഭിമാനിക്കാം.സാമൂഹികമായി അകന്നു നിൽക്കുമ്പോഴും മനസ്സു കൊണ്ട് ഒന്നായ മലയാളികളെ... നിങ്ങൾക്ക് അഭിനന്ദനങ്ങൾ.....
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- സുൽത്താൻ ബത്തേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം