ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ/അക്ഷരവൃക്ഷം/ലോകത്തെ തളർത്തിയ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
ലോകത്തെ തളർത്തിയ മഹാമാരി

ആഗോളവ്യാപകമായി നാശംവിതച്ച് കൊണ്ട് അനുദിനം പടർന്നുപിടിക്കുകയാണ് കോവിഡ് 19 എന്ന മഹാമാരി. ചൈനയിലെ വ‍ുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ഇന്ന് ലോകം മുഴുവൻ പടർന്നു കഴിഞ്ഞു. ഹൃദയഭേദകമായ വാർത്തകളാണ് ലോകത്തിൻറെ വിവിധകോണുകളിൽ നിന്നും ഓരോ ദിവസവും വരുന്നത് . കേരളമടക്കമുള്ള ഇന്ത്യൻ സംസ്ഥാനങ്ങളും ഈ മഹാമാരിയുടെ പിടിയിൽ തന്നെയാണ്. ലോകംമുഴുവൻ സമാധാനംഉണ്ടെങ്കിലേ നമുക്കും സമാധാനം ഉണ്ടാകൂ എന്ന അവസ്ഥയിലേക്ക് എത്തി നാമെല്ലാം.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളം മികച്ച മാത‍ൃകയാണ് കാഴ്ചവെച്ചത് .കേരളത്തിൻറെ പ്രവർത്തനങ്ങൾക്ക് മുൻപന്തിയിൽ നിന്ന് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ആരോഗ്യപ്രവർത്തകർ, പോലീസുകാർ ,ഡോക്ടർമാർ തുടങ്ങി എല്ലാ മേഖലയിലുള്ളവരും ഈ പ്രവർത്തനങ്ങളിൽ സഹകരിച്ചു. അതിലുപരി പ്രത്യേകം അഭിനന്ദിക്കേണ്ടത് കേരളത്തിലെ ജനങ്ങളെ ആണ് മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരം എല്ലാവരും വീട്ടിലിരിക്കുകയും സഹകരിക്കുകയും അങ്ങനെ സമൂഹവ്യാപനം ഒഴിവാക്കുകയും ചെയ്തു

എന്നാൽ ആധുനിക വൈദ്യശാസ്ത്രത്തിൻറ‍യ‍ും ആരോഗ്യ സാങ്കേതികവിദ്യയുടെയും ഏറ്റവും വലിയ ശേഖരമുള്ള അമേരിക്കയിലാണ് ആയിരക്കണക്കിന് മനുഷ്യർ ദിവസവും കോവിഡ് ബാധിതരായി മരിച്ചു വീഴുന്നത്. പരിശോധനയ്‍യ്ക്ക‍ും ചികിത്സയ്‍യ്ക്ക‍ും പണമില്ലാതെ ലോകത്തെ ഏറ്റവും വലിയ സൈനിക സാമ്പത്തിക ശക്തിയായ രാജ്യത്ത് പാവപ്പെട്ട രോഗികൾ കൂട്ടത്തോടെ മൃത്യുവിന് ഇരയാകുന്നു. മരണം കൂടുതൽ സംഭവിക്കുന്നത് സാമ‍ൂഹ്യവ്യാപനം ഉണ്ടായസ്ഥലങ്ങളിലാണെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട് .മാനുഷികമായ ഒരു ലോകക്രമം ര‍ൂപപ്പെടുത്താൻ ഈ നൂറ്റാണ്ടിൽ എങ്കിലും മനുഷ്യരാശിക്ക് കഴിയട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം ....

ദിൽന ഫാത്തിമ
5 C ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം