ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

ഇപ്പോൾ നമ്മൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം കൊറോണ വൈറസ് ആണ് . ഈ കൊറോണാ വൈറസിനെ തുരത്താൻ ബാഹ്യമായ മുൻകരുതലുകൾക്കൊപ്പം ആന്തരികമായ മുൻകരുതലുകളും ആവശ്യമാണ്. അതായത് രോഗപ്രതിരോധശക്തി വർധിപ്പിച്ചു കൊണ്ടുള്ള മുൻകരുതൽ ആണ് വേണ്ടത് .

കൊറോണ വൈറസ് നമ്മെ തോൽപ്പിക്കാതിരിക്കാൻ ബാഹ്യവും ആന്തരികവുമായ മുൻകരുതലുകൾ എടുക്കേണ്ടതാണ്. പക്ഷേ ബാഹ്യമായ മുൻകരുതലുകൾ മാത്രമേ നാം സ്വീകരിക്കുന്നുള്ളൂ. അതായത് മാസ്ക് ധരിക്കുക, കൈകൾ സാനിറ്റൈസ് ചെയ്യുക തുടങ്ങിയവ.ഇവയൊക്കെ വൈറസുകളെ നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്നതിൽ നിന്നും തടയാൻ സഹായിക്കും എന്നല്ലാതെ ഏതെങ്കിലും കാരണവശാൽ കടന്നുകയറിപ്പോയ വൈറസുകൾക്കെതിരെ ഒന്നും ചെയ്യാനാവില്ല . അവിടെയാണ് ആന്തരിക മുൻകരുതലുകളുടെ പ്രസക്തി . നമ്മുടെ രോഗപ്രതിരോധശക്തിയെ ആദ്യം തോൽപ്പിച്ച ശേഷമേ ഏതൊരു വൈറസിനും നമ്മുടെ ശരീരത്തിൽ പ്രവേശിക്കാനാവുകയുള്ളൂ . രോഗപ്രതിരോധശക്തി കുറയുന്നതു കൊണ്ടാണ് നമ്മൾ രോഗികൾ ആവുന്നത്.നമുക്ക് ചെയ്യാനാവുന്ന ഒരേയൊരു കാര്യം രോഗപ്രതിരോധശക്തി എത്രയും പെട്ടെന്ന് കൂട്ടുക എന്നതാണ്.

റോമൽ റോഷിൻ
2 B ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം