ഗവ. എച്ച് എസ് എസ് പുതിയകാവ്/ലിറ്റിൽകൈറ്റ്സ്/2024-27
2025 ഒക്ടോബർ 25 ന് ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ് നടന്നു.
*സോഫ്റ്റ് വെയർ ഫ്രീഡം വീക്ക് 2025* (2024-27 BATCH)
സോഫ്റ്റ് വെയർ ഫ്രീഡം വീക്കിന്റെ ഭാഗമായി ജി എച്ച് എസ് എസ് പുതിയകാവിൽ കുട്ടികൾ തയ്യാറാക്കിയ ആർഡിനോ യൂനോ പ്രോഗ്രാമുകൾ പ്രദർശനത്തിനായി ഒരുക്കി. ജില്ലാപഞ്ചായത്തംഗം ശ്രീ എ എസ് അനിൽകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ ശ്യാംലാൽ അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഷീല കെ ജെ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് സംസ്ഥാനതലത്തിൽ പങ്കെടുത്ത ദേവാനന്ദ് എം ആർ ലിറ്റിൽ കൈറ്റ്സിനെ പരിചയപ്പെടുത്തുകയും ചെയ്തു. സീനിയർ അസിസ്റ്റന്റ് ശ്രീമതി ഇന്ദു ജി നായർ ആശംസയും, എൽ കെ മെൻ്റർ ശ്രീമതി ശാലിനി നന്ദിയും പറഞ്ഞു. പ്രദർശനം കാണുന്നതിനായി സമീപ സ്കൂളുകളായ GLPS Puthiyakavu, GLPS Pattanam, GLPS Chittaattukara, GLPS Vavakkad, SNVGLPS Thuruthippuram, Muhammadan's GLPS ലെ കുട്ടികൾക്ക് സൗകര്യമൊരുക്കി. Little Kites അംഗങ്ങൾ കുട്ടികൾക്ക് പ്രദർശനത്തിന് ഒരുക്കിയ പ്രോഗ്രാമുകൾ വിശദികരിച്ചു കൊടുത്തു. പ്രദർശനത്തിനു ശേഷം ലിറ്റിൽ കൈറ്റ്സ് മെൻ്റേഴ്സ് ആയ ശാലിനി ടീച്ചറും ഉമൈസ് ടീച്ചറും സമീപ സ്കൂളുകളിലെ കുട്ടികൾക്കും അധ്യാപകർക്കുമായി സ്വതന്ത്ര സോഫ്റ്റുവെയറുകളുടെ പ്രാധാന്യത്തെക്കുറിച്ചും റോബോർട്ടുകളെക്കുറിച്ചും സംസാരിച്ചു. കൂട്ടികളെ പുതിയകാവിലേക്ക് എത്തിക്കുന്നതിന് Ghss Puthiyakavu, സ്കൂളുകൾക്ക് വാഹന സൗകര്യവും ഒരുക്കിയിരുന്നു.
https://www.facebook.com/reel/789001234027152
ലിറ്റിൽ കൈറ്റ്സ് 2024-2027
<gallery>

<gallery>