ഗവ. എച്ച് എസ് എസ് പുതിയകാവ്/അക്ഷരവൃക്ഷം/കോറോണയും അല്പം ചിന്തയും

Schoolwiki സംരംഭത്തിൽ നിന്ന്
കോറോണയും അല്പം ചിന്തയും

കോവിഡ് 19 എന്ന ചെല്ലപ്പേരിൽ അറിയപ്പെടുന്ന കൊറോണ വൈറസ് ഇതാ നമ്മുടെ കേരളത്തിലും. നമുക്ക് അരികിലെത്തും എന്ന് കുറച്ച് ആഴ്ച മുൻപ് വരെ കേരളം ചിന്തിച്ചിട്ടില്ലായിരുന്ന കോവിഡ്-19 ഇവിടെയും വരവറിയിച്ചു കഴിഞ്ഞിരിക്കുന്നു. കോവിഡ്-19 ന്റെപൂർണ്ണനാമം ഇങ്ങനെ കൊറോണ വൈറസ് ഡിസീസ് 2019.പണ്ട് ചൈനക്കാർ കാറിൽ തൂക്കിയിടാൻ തന്നപ്പോൾ ഒറിജിനൽ പുറകെ ഉണ്ടെന്ന് നമ്മൾ ആരെങ്കിലും ചിന്തിച്ചുവോ? ഇതിന്റെ ജന്മഭൂമി ചൈനയിലെ വുഹാൻ നഗരം ആണല്ലോ. അവിടുത്തെ ശാസ്ത്രജ്ഞന്മാരാണ് ഇതിന് ജീവൻ കൊടുത്തതെന്നും കേൾക്കുന്നുണ്ട്. ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുത്ത കൊറോണയെ നമ്മൾ നിസ്സാരമായി കാണരുത്. ഇനിയും ജീവനുകൾ നഷ്ടപ്പെട്ടേക്കാം.ലോകത്തെ സമ്പന്ന രാജ്യങ്ങളിൽ ഒന്നായ അമേരിക്കയിൽ കൊറോണ അതിന്റെ സംഹാരതാണ്ഡവമാടിയിരിക്കുന്നു. കേരളത്തിൽ അസുഖം ബാധിച്ച ഭൂരിഭാഗംപേരും സുഖം പ്രാപിച്ചിരിക്കുന്നത് നമുക്ക് ആശ്വാസകരമാണ്. അകലെയുള്ള പ്രകാശത്തെ അന്വേഷിക്കേണ്ടതിനുപകരം ഉള്ളിലുള്ള ആത്മ പ്രകാശത്തെ തിരിച്ചറിയേണ്ട കുറെ ദിവസങ്ങൾ നാം പിന്നിട്ടു കഴിഞ്ഞു. ഈ മഹാമാരിയിൽ നിന്ന് പൂർണ്ണ മുക്തി നേടാൻ നമ്മുടെ രാജ്യത്തിന് ആവട്ടെ..

അപർണ എസ് എം
6 B ഗവ.എച്ച്.എസ്.എസ്.പുതിയകാവ്
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം