ഗവ. എച്ച് എസ് എസ് തിരുവൻവണ്ടൂർ/അക്ഷരവൃക്ഷം/അതി ജീവനത്തിന്റെ പാഠങ്ങൾ(ലേഖനം)

Schoolwiki സംരംഭത്തിൽ നിന്ന്
അതി ജീവനത്തിന്റെ പാഠങ്ങൾ

കൂട്ടുകാരെ
    എല്ലാവരും പരീക്ഷ പോലും എഴുതാനാകാതെ വീട്ടിലിരിപ്പാണല്ലോ. വീട്ടിലെല്ലാരുമായി സന്തോഷമായി ഒന്നിച്ചിരിയ്ക്കാൻ കഴിയുന്നുവെന്നതിലുപരി ഇത് നമ്മുടെ മാത്രമല്ല, സംസ്ഥാനത്താകമാനം , അല്ല രാജ്യത്താകമാനം അതുമല്ല ലോകത്തിലെ മുഴുവൻ ജനങ്ങളുടേയും ജീവനും നന്മയ്ക്കും വേണ്ടിയാണെന്ന് മനസ്സിലാവുമ്പോഴാണ് എത്ര നല്ല കാര്യമാണ് നാം ചെയ്യുന്നത് എന്നു മനസ്സിലാവുക !!!

അതെന്താണെന്നല്ലേ ? ! പറയാം...
മനഷ്യരുടെ ശ്വാസകോശത്തെ ബാധിച്ച് മരണം സംഭവിയ്ക്കാൻ പോലും കാരണമാകാവുന്ന ഇത്തിരിപ്പോന്ന ഒരു 'വൈറസ്സിനെ' ഭയന്നാണ് ഈ 'ഹൂങ്കു ' പറയുന്ന മനുഷ്യർ ഒന്നൊഴിയാതെ മാളത്തിലൊളിച്ചത് .
വൈറസ്സോ- അതെന്താണെന്നല്ലേ!!
ജീവനുണ്ടോന്ന് ചോദിച്ചാൽ ഉണ്ടെന്നോ ഇല്ലെന്നോ തീർത്ത് പറയാൻ പ്രയാസമുണ്ട്.എന്നാൽ ഒരു ജീവനുള്ള കോശത്തിൽ പ്രവേശിച്ചാൽ വിശ്വരൂപം കാട്ടും. Covid-19 എന്നാണവന് നൽകിയിരിയ്ക്കുന്ന പേര്.ഇത് ചൈനയിലെ Wohan എന്ന നഗരത്തിൽ നിന്നുമാണ് ലോകം മുഴുവൻ പടർന്നത്. ഇതു പോലെ ലോകം മുഴുവൻ പടരുന്ന പകർച്ചവ്യാധിയെ pandemic എന്നാണ് WHO വിളിയ്ക്കുന്നത്.
അപ്പോൾ നമുക്ക് രക്ഷപ്പെടാൻ പറ്റില്ലേ?!!
രക്ഷപ്പെടാൻ പറ്റും - അതിനാണ് ഗവൺമെൻ്റ് നൽകിയിട്ടുള്ള Break the chain എന്ന പരിപാടി.
വൈറസ്സ് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പടരുന്ന ആ ചെയിൻ പൊട്ടിച്ചാൽ മാത്രമെ ഈ Pandemicക്കിൽ നിന്നും മാനവരാശിക്ക്‌ രക്ഷയുള്ളൂ.
അതിന് ഒന്നാമതായി ഒരോരുത്തരും ഇടയ്ക്കിടെ 20 സെക്കന് റിലധികം സോപ്പും വെള്ളവുമുപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക ( സോപ്പ് വൈറസ്സിൻ്റെ പുറം ആവരണം നശിപ്പിയ്ക്കും).

  • രണ്ടാമതായി സാമൂഹിക അകലം പാലിയ്ക്കുക (വൈറസ്സ് ബാധിച്ച ഒരാളിൻ്റെ സമ്പർക്കത്തിലൂടെ പകരാവുന്നത് ചെറുക്കാം)
  • മൂന്നാമതായി - മുഖാവരണം നിർബന്ധമായും ധരിയ്ക്കുക ( ഒരു വ്യക്തി മറ്റൊത വ്യക്തിയേയും അവനവനേയും സംരക്ഷിയ്ക്കുന്നു)
  • എത്രയൊക്കെ ശ്രമിച്ചാലും ഏതെങ്കിലും വിധം രോഗം പടരുന്നതായി മാധ്യമങ്ങളിലൂടെ നാം കാണുന്നു
  • ലോകത്ത് ഇതുമൂലം മരണങ്ങൾ 2 ലക്ഷം കടന്നിരിയ്ക്കുന്നു

മരുന്ന് ഇനിയും കണ്ടു പിടിച്ചിട്ടില്ല.
ഇതിനാണ് നാം ഇപ്പോൾ സ്വീകരിച്ചിരിയ്ക്കുന്ന     Stay at home      Lock down
തുടങ്ങിയവ.
എത്ര ശ്രദ്ധയോടെ നാം അവ പാലിയ്ക്കണം എന്ന് കൂട്ടുകാർക്ക് മനസ്സിലായല്ലോ??!!!

.
ഗംഗാലക്ഷ്മി
9 എ ഗവ. ഹയർ സെക്കന്ററി സ്കൂൾ, തിരുവൻവണ്ടൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - ലേഖനം