ഗവ. എച്ച് എസ് എസ് തരുവണ/അക്ഷരവൃക്ഷം/കൊറോണക്കാല അനുഭവങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാല അനുഭവങ്ങൾ

മാർച്ച് മാസം പരീക്ഷകളുടെ മാസം.അധികം ടെൻഷൻ അടിക്കാതെ കുറച്ചു പരീക്ഷകൾ കഴിഞ്ഞു .ലോകത്തെ വിറപ്പിച്ചുകൊണ്ടിരിക്കുന്ന കൊറോണ എന്ന വൈറസ് നമ്മുടെ ഇന്ത്യയിലും എത്തി .പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ .അദ്ധ്യാപകരുടെയും കൂട്ടുകാരുടെയും സാമീപ്യം നഷ്ടമായി .വീട്ടിലിരുന്നു ബോറടി മാറ്റാൻ അടുക്കളയിൽ അമ്മയെ സഹായിച്ചും ചിത്രം വരച്ചും ടി വി കണ്ടും പത്രം വായിച്ചും സമയം ചെലവഴിക്കാൻ തുടങ്ങി .

അങ്ങനെയിരിക്കെ ബാംഗ്ളൂരിൽ നിന്ന് ജോലിയിലായിരുന്ന ചേട്ടൻ വീട്ടിലെത്തി .അതോടെ കിട്ടി മുട്ടൻ പണി .ചേട്ടനെ പ്രത്യേക റൂമിൽ ആക്കി .പപ്പാ ,'അമ്മ ,ചേച്ചി ,ഞാൻ എല്ലാവരും നിരീക്ഷണത്തിലായി .ആരോഗ്യപ്രവർത്തകർ വരുന്നു ,നിർദ്ദേശങ്ങൾ തരുന്നു,..നിയമങ്ങളും നിർദേശങ്ങളും അനുസരിക്കാൻ ഞങ്ങളും തയ്യാറായി .ഞങ്ങളുടെയും നാടിന്റെയും നന്മയെ കരുതി ഞങ്ങൾ എല്ലാവരിൽ നിന്നും അകന്നു കഴിയുന്നു .

അതിനിടെ സ്കൂളിൽ നിന്നും എസ് പി സി യുടെ ചില ടാസ്കുകൾ എല്ലാ ദിവസവും ചെയ്യാൻ കഴിഞ്ഞു . പച്ചക്കറി നട്ടു ,മരം നട്ടു ,പൂച്ചെടികൾ നട്ടു ,പാഴ്‌വസ്തുക്കൾ കൊണ്ട് ചില മനോഹരങ്ങളായ വർക്കുകൾ ചെയ്തു .കടലാസുകൾ കൊണ്ട് പുഷ്പങ്ങൾ നിർമ്മിച്ചു,ഉപയോഗരഹിതമായ തുണി കൊണ്ട് ചവിട്ടി നിർമ്മിച്ചു .

ഈ കൊറോണക്കാലം സന്തോഷപ്രദമാക്കുവാൻ എന്നെപ്പോലെ പല കുട്ടികൾക്കും കഴിഞ്ഞു .ലോകം മുഴുവൻ അതിഗുരുതരമായ അവസ്ഥയിലൂടെ കടന്നു പൊയ്ക്കൊണ്ടിരുന്ന അവസ്ഥയിൽ ,കൊറോണ എന്ന ഭീകരൻ വലിയ ഒരു കൊടുംകാറ്റായി ഓരോ രാജ്യത്തെയും കീഴ്പെടുത്തിക്കൊണ്ടിരിക്കുന്ന ദയനീയ അവസ്ഥയിൽ മനുഷ്യന്റെ വംശനാശം സംഭവിക്കുമോ എന്ന് പോലും ഭയപ്പെട്ടു .മറ്റു രാജ്യങ്ങളെ തകർക്കാൻ അണുബോംബും,മാരകായുധങ്ങളും കണ്ടു പിടിച്ച ലോകത്തിൽ കൊറോണ എന്ന വൈറസിനെ കീഴ്പെടുത്തുവാൻ ഒരു സയൻസിനും സാധിച്ചിട്ടില്ല എന്നത് ഒരു നഗ്ന സത്യമാണ് .

കൊറോണയെ നേരിടാൻ നമ്മുടെ ഗവണ്മെന്റ് ചെയ്യുന്ന സേവനങ്ങൾ വളരെ അധികം പ്രശംസനീയമാണ് .ജനപ്രതിനിധികൾ ,ഡോക്ടർമാർ ,നഴ്സുമാർ ,കളക്ടർമാർ ,പോലീസുകാർ ഇവരുടെ പ്രവർത്തനങ്ങൾ വളരെ ഗുണം ചെയ്യുന്നുണ്ട് .ഈ കൂട്ടായ്മയുടെ ഫലം നമുക്ക് വരും ദിവസങ്ങളിൽ കാണുവാൻ സാധിക്കും സാധിക്കും .ഈ കൊറോണക്കാലവും നമ്മൾ അതിജീവിക്കും .

ഗ്ലോറിയ ജോർജ്ജ്
9 c ജി എച്ച് എസ് എസ് തരുവണ
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം