ഗവ. എച്ച് എസ് എസ് കൊങ്ങോർപ്പിള്ളി/അക്ഷരവൃക്ഷം/രോഗപ്രതിരോധവും ശുചിത്വവും
രോഗപ്രതിരോധത്തിനു ശുചിത്വം ശീലമാക്കണം
നാം എന്നും പാലിക്കേണ്ട ഒന്നാണ് ശുചിത്വം, വ്യക്തി ശുചിത്വം. നാം പൂർണ്ണമായും പാലിക്കേണ്ടതാണു. വ്യക്തി ശുചിത്വം പോലെ തന്നെ നാം പരിസരശുചിത്വത്തിനും പ്രാധാന്യം കൽപ്പിക്കേണ്ടതാണു. ശുചിതം പാലിക്കുന്നതിലൂടെ നാം നമ്മെ, ബാധിക്കാനിടായവുന്ന രോഗങ്ങളെക്കൂടിയാണു അകറ്റി നിർത്തുന്നത്. ശുചിത്വം ഉള്ള ജീവിതം നമ്മെ രോഗങ്ങളിൽ നിന്നും മുക്തരാക്കുന്നു. വ്യക്തിശുചിത്വം നാം പാലിക്കുമ്പോൾ നമുക്കേറെ ഗുണങ്ങൾ ലഭിക്കുന്നുണ്ട്. വ്യക്തികൾ സ്വന്തമായി പാലിക്കേണ്ട ഒന്നാണ് വ്യക്തിശുചിത്വം. വ്യക്തിശുചിത്വം കൃത്യമായി പാലിച്ചില്ലെങ്കിൽ നമുക്ക് നിരവധി പകർച്ചവ്യാധികളേയും ജീവിതശൈലി രോഗങ്ങളേയും ഒഴിവാക്കാൻ കഴിയില്ല. ഇവ പാലിക്കാതിരിക്കുന്നതിലൂടെ വൈറസുകളും ബാക്ടീരിയകളും എളുപ്പത്തിൽ നമ്മുടെ ശരീരത്തിലെത്തുന്നു. കൂടെക്കൂടേയും ഭക്ഷണത്തിനു മുൻപും ശേഷവും നമ്മുട കൈകൾ സോപ്പോ ഹാന്റ് വാഷോ ഉപയോഗിച്ച് വൃത്തിയാക്കേണ്ടതുണ്ട്. ഇങ്ങിനെ ചെയ്യുന്നതോടെ, നമ്മുടെ ശരീരത്തിലേക്കെത്താൻ സാധ്യതയുള്ള അതിമാരക വൈറസുകളായ കൊറോണ, എച്ച്.ഐ.വി എന്നിവയെ അകറ്റി നിർത്താൻ കഴിയും.
എന്നാൽ നാം എന്താണ് പൊതുശുചിത്വം പാലിക്കാത്തത്. വീട്ടിലെ മാലിന്യം പൊതുസ്ഥലത്തു ഉപേക്ഷിക്കുന്നതും, വ്യക്തശുചിത്വം പാലിക്കാത്തതുമെല്ലാം കൊണ്ടാണ് വൈറസുകളും ബാക്ടീരിയകളും നമ്മെ ബാധിക്കുന്നത്. തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല അല്ലെങ്കിൽ ടിഷ്യൂ പേപ്പർ കൊണ്ട് മുഖം പൊത്തിപ്പിടിക്കുന്നതിലൂടെ, അസുഖബാധിതരിൽ നിന്നും രോഗം പരക്കുന്നത് തടയാൻ കഴിയും. സാമൂഹിക അകലം പാലിച്ച് വീട്ടിൽ തന്നെ ഇരിക്കുന്നതിലൂടെ കൊറോണ പോലെയുള്ള സാംക്രമികരോഗങ്ങളെ തടയാൻ നമുക്കോരോരുത്തർക്കും കഴിയും. വ്യക്തിശുചിത്വവും, പരിസരശുചിത്വവും, പൊതുശുചിത്വവും ഏറെക്കുറേ ഒന്നു തന്നെയാണ്. ഒന്നു മറ്റൊന്നുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു മാത്രം. മേൽ പറഞ്ഞ ശുചിത്വശീലങ്ങൾ പാലിക്കുന്നതിലൂടെ സാംക്രമികരോഗങ്ങളിൽ നിന്നും ഒരു പരിധിവരെ രക്ഷനേടാൻ നമുക്കു കഴിയും.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം