ഗവ. എച്ച് എസ് എസ് കൊങ്ങോർപ്പിള്ളി/അക്ഷരവൃക്ഷം/ചൂണ്ടുവിരൽ
ചൂണ്ടുവിരൽ
അത്താഴം വിളമ്പീട്ടോ !! എല്ലാരും ഒന്ന് വന്നേ അമ്മയുടെ നിരന്തരമായ പറച്ചിൽ കല്പന യിലേക്കും ശാസനയിലേക്കും അടിച്ചു തകർക്കാനുള്ള ഭ്രാന്തമായ ജല്പനങ്ങൾ ലേക്കു വഴിമാറിയപ്പോൾ വീടിന്റെ ഓരോ കോണിലും തല കുമ്പിട്ടിരുന്ന വരെല്ലാം വെപ്രാളത്തോടെ ഓടിക്കിതച്ച് അത്താഴമേശയിൽ ഇരുപ്പുറപ്പിച്ചു. അച്ഛൻ അത്താഴമേശയിലേക്ക് നിസ്സംഗതയോടെ നോക്കി, ചേട്ടൻ ആണെങ്കിൽ അപ്പോഴും തലതാഴ്ത്തി തന്നെ ഇരുന്നപ്പോൾ അമ്മയുടെ വിളിയോട് താമസിച്ചു പ്രതികരിച്ചതിന്റെ കുറ്റബോധം ആയിരുന്നു അത് എന്ന്എനിക്ക് തോന്നി. പക്ഷേ ക്ഷണ നിമിഷങ്ങൾ കൊണ്ട് സെൽഫോണിൽ നിന്നുള്ള മെസ്സേജ് ട്യൂണുകൾ എന്റെ ചിന്തയെ പുച്ഛിക്കുന്നത് ആയി തോന്നി. അറിയാതെ എന്റെ നോട്ടം നിർവികാരമായി ഇരിക്കുന്ന അച്ഛന്റെ ചൂണ്ടുവിരലിൽ പതിഞ്ഞു അതും എന്നെ മരണ ഭീതിയോടെ ഉറ്റു നോക്കുന്നതായി തോന്നി. ഒന്നുകൂടി ഞാൻ സൂക്ഷിച്ചു നോക്കിയപ്പോൾ ചൂണ്ടുവിരലിലെ അഗ്ര ഭാഗത്തിന് എന്തോ ഒരു വൈകല്യം പോലെ. അച്ഛനോട് ചോദിക്കാൻ എന്തുകൊണ്ടോ തോന്നിയില്ല. സ്വതേ പരുക്കനായ അദ്ദേഹത്തിന് അധികം മിണ്ടാട്ടമില്ല. അമ്മയോട് വീട്ടിലോ അടുക്കളയിലേക്കോ എന്ത് വേണം എന്നു ചോദിക്കുന്നത് പോലും വാട്സാപ്പിൽ ആണ് എന്ന് പിറുപിറുത്തത് മനസ്സിലേക്ക് ഓടിയെത്തി. അച്ഛനും അമ്മയും തമ്മിൽ പ്രശ്നങ്ങളൊന്നുമില്ല പിന്നെന്തേ എന്റെ കുഞ്ഞു മനസ്സിന്റെ സംശയം വീണ്ടും. കുഞ്ഞേ ലോക്ക് ഡൗൺ കഴിയാറായോ പണ്ട് ജോലിത്തിരക്കിന്റെ ഇടവേളകളിൽ മാത്രം ലൈവ് ആയിരുന്ന ഞാൻ ഇപ്പോൾ പതിനാലുമണിക്കൂറും ലൈവാ ! കോറോണയെ അല്ല ഞാൻ പേടിക്കുന്നത് ഈ തോണ്ടൽ 2020നെ ആണ്. ഇതിലും ഭേദം മൂന്നാം പ്രളയം തന്നെ അതിനായി ഞാൻ കാത്തിരിക്കുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ