ഗവ. എച്ച് എസ് എസ് കൊങ്ങോർപ്പിള്ളി/അക്ഷരവൃക്ഷം/കൊറോണ പ്രതിരോധം കേരളം ലോകത്തിന് മാതൃക

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ പ്രതിരോധം കേരളം ലോകത്തിന് മാതൃക

ലോകത്തെ ആകെ ഭീതിയിലാഴ്ത്തിയ കൊറോണ യെ ഏറ്റവും നന്നായി പ്രതിരോധിക്കുന്ന വരാണ് കേരളീയർ. കൊറോണ വൈറസിനെ ചെറുക്കാനായി കേരളം നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ ലോക മാധ്യമങ്ങളിൽ ചർച്ചയാകുന്നു ജീവനക്കാരുടെ പരിശീലനം സുരക്ഷാമാർഗങ്ങൾ, വീട്ടിലെ നിരീക്ഷണം ഐസൊലേഷൻ വാർഡ് സജ്ജീകരണം ഉപകരണങ്ങളുടെ ലഭ്യത ബോധവത്കരണം എന്നീ കാര്യങ്ങളിൽ ആണ് കേരളം കൂടുതൽ ഊന്നൽ നൽകുന്നത്.

ജനസാന്ദ്രത ഏറിയ കേരളത്തിൽ രോഗവ്യാപനത്തിന് വേഗവും തീവ്രതയും കുറയ്ക്കാൻ ലോക്ക് ഡൗൺ സഹായിച്ചു സഹായിച്ചു. ബ്രേക്ക് ദി ചെയിൻ എന്ന കേരളത്തിന്റെ ബോധവത്കരണ പദ്ധതി യിലൂടെ രോഗത്തെ ചെറുക്കാൻ ആയി നാം പാലിക്കേണ്ട ആരോഗ്യ ശീലങ്ങളെ കുറിച്ച് സമൂഹത്തിന്റെ താഴെതട്ടിലുള്ള വരെ കൂടി ബോധവത്കരിക്കാൻ നമുക്ക് കഴിഞ്ഞു. ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കൈ കഴുകുക, കഴുകാത്ത കൈകൾ കൊണ്ട് വായ മൂക്ക് കണ്ണ് എന്നിവ സ്പർശിക്കാതെ ഇരിക്കുക, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് ഒഴിവാക്കുക, പ്രായമായവരും കുട്ടികളും പുറത്തിറങ്ങാതെ ഇരിക്കുക ഇവയെല്ലാം നമുക്ക് ശീലമായി. മുൻവർഷങ്ങളിൽ കേരളത്തെ ബാധിച്ച നിപ്പ വൈറസിനെ കേരളം ഫലപ്രദമായി പ്രതിരോധിച്ചു. അതിനായി നാം കൈക്കൊണ്ട നടപടികളാണ് കൊറോണ പ്രതിരോധത്തിന് നമുക്ക് വഴികാട്ടിയായത് പ്രത്യേകിച്ചും രോഗം ബാധിച്ച വ്യക്തിയുടെ ഐസൊലേഷൻ, രോഗിയുടെ റൂട്ട് മാപ്പ് തയ്യാറാക്കി സമ്പർക്കത്തിൽ ഏർപ്പെട്ട അവരുടെ നിരീക്ഷണം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ഇതെല്ലാം നമുക്ക് പിന്തുണയായി.

ഈ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ആരോഗ്യ പ്രവർത്തകരാണ് കോവിഡ് യുദ്ധത്തിലെ കാലാൾപ്പട. സ്വന്തം ജീവൻ പോലും പണയം വച്ച് രോഗികളെ ശുശ്രൂഷിക്കുന്ന ഡോക്ടർമാർ, നഴ്സിംഗ് സ്റ്റാഫ്‌ , ക്ലീനിങ് സ്റ്റാഫ്‌ എന്നിവരെല്ലാം ഈ നേട്ടത്തിന് പിന്നിൽ അക്ഷീണ പ്രവർത്തിക്കുന്നവരാണ്. അധികം ആഘോഷിക്കപ്പെടാതെ പോകുന്ന പടയാളികളും ഉണ്ട് കോവിഡ് പോരാട്ടത്തിൽ ഹെൽത്ത്‌ ഇൻസ്പെക്ടർമാരും പബ്ലിക് ഹെൽത്ത് നഴ്സുമാരും ആശാവർക്കർ മാരും ഉൾപ്പെട്ട പൊതു ജനാരോഗ്യ പ്രവർത്തകരാണ് ഇവർ. വിദേശത്ത് നിന്നും എത്തുന്ന വരെ കണ്ടെത്തുക ക്വാറന്റൈനിൽ ആക്കുക പുറത്തു പോകുന്നുണ്ടോ എന്ന് അന്വേഷിക്കുക ആവശ്യമെങ്കിൽ വീട്ടു സാധനങ്ങൾ എത്തിച്ചു കൊടുക്കുക തുടങ്ങി വിവിധ ജോലികൾ നിർവഹിക്കുന്നവർ ആണിവർ. രോഗ വ്യാപനം തടയുന്നതിന് ആവശ്യമായ നിയന്ത്രണങ്ങൾ പാലിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്ന നിർബന്ധിക്കുന്ന ജനങ്ങൾക്കാവശ്യമായ സഹായങ്ങൾ എല്ലാം എത്തിച്ചു കൊടുക്കാൻ പാടുപെടുന്ന കേരള പോലീസിന്റെ കൊറോണകാലത്തെ സേവനം സ്തുത്യർഹമാണ് ഉത്തരവാദിത്വബോധമുള്ള അറിവുള്ള ഒരു സമൂഹം അതാണ് കൊറോണ പ്രതിരോധത്തിൽ കേരളത്തിലെ ഏറ്റവും വലിയ അനുഗ്രഹം. സമൂഹത്തിലെ എല്ലാ തട്ടിലുമുള്ള ജനങ്ങളെ അണിനിരത്തിയുള്ള പ്രതിരോധമാണ് ലോക്ക് ഡൗൺ. രോഗ വ്യാപനത്തിന്റെ അപകട സാധ്യത കുറയ്ക്കാൻ ഈ നിർണായക ഘട്ടത്തിൽ സമൂഹത്തെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും അയൽക്കാരെയും പിന്തുണയ്ക്കാൻ എല്ലാവർക്കും കഴിയും.

ക്ഷമയുള്ള ശാസ്ത്രീയമായ ഒത്തൊരുമിച്ചുള്ള പ്രതിരോധ പ്രവർത്തനത്തിലൂടെ ഈ മഹാമാരിയെ നമ്മൾ പ്രതിരോധിക്കും. നമ്മുടെ ഇന്നത്തെ തീരുമാനങ്ങൾ ആണ് നമ്മുടെ ഭാവി നിർണയിക്കുക.

പവിത്ര.കെ.ദാസ്
5 ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ കൊങ്ങോർപ്പിള്ളി, എറണാകുളം, ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം