ഗവ. എച്ച് എസ് എസ് കൊങ്ങോർപ്പിള്ളി/അക്ഷരവൃക്ഷം/കൊറോണയും വ്യാജവാർത്തകളും
കൊറോണയും വ്യാജവാർത്തകളും
കൊറോണ അതിവേഗം പടരുന്ന, കൃത്യമായ ചികിത്സയോ ചികിത്സാ പ്രോട്ടോകോളോ ഇല്ലാത്ത ഒരു മഹാമാരിയാണു. അതിനെ പ്രതിരോധിക്കാൻ വൈദ്യശാസ്ത്രസമൂഹം രാപ്പകൽ കഷ്ടപ്പെടുന്നു. എന്നാൽ അതിലേറെ വിഷമമേറിയ മറ്റൊന്നാണു കൊറോണയെക്കുറിച്ച് പരത്തപ്പെടുന്ന വ്യാജവാർത്തകൾ തടയുക എന്നത്. അസംബന്ധജടിലമായ ചില വ്യാജവാർത്തകൾ താഴെ
ആളുകളിൽ തികച്ചും തെറ്റിദ്ധാരണ പരത്താനും, അപകടങ്ങൾ വിളിച്ചു വരുത്താനും മാത്രമേ ഇത്തരം വാർത്തകൾ കൊണ്ടു സാധിക്കു. ഇതുപോലെ വാർത്തകൾ വായിച്ച് മീൻ ടാങ്ക് വൃത്തിയാക്കുന്ന ലായനി കഴിച്ച് ഒരാൾ മരിക്കുകയുണ്ടായി. സാമൂഹിക മാധ്യമങ്ങളിൽ ഒരു രസത്തിനോ, മറ്റോ ആളുകൾ സൃഷ്ടിച്ചു വിടുന്ന വാർത്തകളാണിവ. സാമൂഹികമാധ്യമങ്ങളിൽ വരുന്ന വാർത്തകളുടെ ഉറവിടത്തിന്റെ വിശ്വാസ്യതയെക്കുറിച്ച് ബോധവാന്മാരായ ആളുകൾ വളരെ കുറവേ ഉള്ളു. ഈ പ്രലോഭനീയത കണക്കിലെടുത്താണ് ആളുകൾ വ്യാജവാർത്തകളുമായി ഇറങ്ങുന്നത്. ഇതിൽ രാഷ്ട്രീയ, വ്യക്തിപര ലക്ഷ്യങ്ങളുമില്ലാതില്ല. വിശ്രമമില്ലാതെ, കുടുംബത്തേപോലും ത്യജിച്ച് ഈ മഹാമാരിയെ പ്രതിരോധിക്കാൻ കഷ്ടപ്പെടുന്ന ഒരു കൂട്ടം ആളുകളുടെ ദൈവീകമായ പ്രവർത്തികളെ പുല്ലുവില കൽപ്പിക്കുകയും, സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുകയാണ് hoax news എന്നറിയപ്പെടുന്ന ഇത്തരം വാർത്തകൾ പടച്ചു വിടുന്നവർ ചെയ്യുന്നത്. കൊറോണ വാർത്തകളെക്കുറിച്ചുള്ള വിവരങ്ങൾക്ക് താഴെ പറയുന്ന വിശ്വാസപൂർണ്ണമായ ഉറവിടങ്ങളെ ജനങ്ങൾക്ക് ഉപയോഗിക്കാം. ഇതെല്ലാം അതാതിടത്തെ സർക്കാരുകൾ പുറത്തുവിടുന്നതാണ്. മറ്റു വാർത്തകളെ എല്ലാം നമുക്ക് അവഗണിക്കാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം