സഹായം Reading Problems? Click here


ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
മഹാമാരി


മഹാമാരി

ഒരു പ്രോട്ടീൻ പാളിക്കുള്ളിൽ നിന്ന് നീ
ലോകയുദ്ധം പ്രഖ്യാപിച്ചപ്പോൾ
തോറ്റുപോകാതിരിക്കാൻ കൂടി
‍ ഞങ്ങളെ പഠിപ്പിക്കുകയായിരുന്നു
ആയിരം യുദ്ധചരിത്രങ്ങൾ പോലും
പഠിപ്പിക്കാത്ത മഹത്തായ പുസ്തകം
സ്വയം ഞങ്ങളുള്ളിൽ എഴുതിപ്പഠിച്ചിരിക്കുന്നു
ഭൂഖണ്ഡങ്ങളും രാജ്യങ്ങളും
വെറും പേരുകൾ മാത്രമായി
സർവ്വനാശത്തിന്റെ ആയുധങ്ങൾ
ഇനിയാവശ്യമില്ലാത്ത വിധം
അകത്തളങ്ങളിലാണ്ടു പോയി
ആഡംബരത്തിന്റെ അവസാനവാക്കും
നീർക്കുമിളക്കുപോലും സമമല്ലെന്ന
നിലപാട് തറയിലുറച്ചു പോയി
‍ ഞങ്ങൾ മതങ്ങളുടെ വേലിക്കെട്ടുകൾ
തകർത്തെറിഞ്ഞു
കേവലസ്നേഹമെന്ന മതവും ഭാഷയും
സംസ്ക്കാരവും അനാദിയിലെന്ന പോൽ
ഒരുൾചിരാതിന്റെ ശാന്തിയായ്
ഞങ്ങളിലുരുവമായുണർന്നു

 

അളകനന്ദ കെ എച്ച്
9 എഫ് ജി എച്ച് എസ് എസ് കണിയാമ്പറ്റ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 15/ 01/ 2021 >> രചനാവിഭാഗം - കവിത