ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ/അക്ഷരവൃക്ഷം/മയിൽപീലി

Schoolwiki സംരംഭത്തിൽ നിന്ന്
മയിൽപീലി

മനസ്സിന്റെ താളിൽ നീ
ഒളിച്ച് വെച്ചന്നൊരാ
മയിൽപ്പീലിയിന്നുമുണ്ടോ?
കദനത്തിനായിരം കതിരുകൾ
പോലതു വിരിയിച്ച മക്കളുണ്ടോ
ഏകാന്തതയുടെ അലകടലിരമ്പുന്ന
മനസ്സിനെ നീ മറന്നോ ?
നാം നെയ്ത സ്വപ്നത്തിൻ
താളുകളൊക്കെയും
അഗ്നിയിൽ എരിഞ്ഞുവെന്നോ ?
മധുരിക്കും ഓർമ്മകൾ
ആയിരം തേൻകനി വിധുരമായി
തീർന്നുവെന്നോ ?
നാം കണ്ട കനവിന്റെ പൂവുകളൊക്കെയും
ഇതളുകൾ കൊഴിഞ്ഞുവെന്നോ
ഒരു കുഞ്ഞുമയിൽപ്പീലി
പെറ്റുപെരുകുമെന്നു
വെറുതെ നാം മോഹിച്ചു പോയ്
വെറുതെ നാം മോഹിച്ചു പോയ്

 

വിജയ് കൃഷ്ണൻ
10 എ ജി എച്ച് എസ് എസ് കണിയാമ്പറ്റ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത