ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ/അക്ഷരവൃക്ഷം/എന്റെ കേരളം അന്നും ഇന്നും

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കേരളം അന്നും ഇന്നും


അങ്ങൊരു ദേശത്ത് തെക്കേയറ്റത്ത്
കേളിയെഴുന്നൊരു നാടുണ്ട്
കേരം തിങ്ങിയ പാട്ടുകളൊഴുകുന്ന
നാടാണ്, കതിരുകളാടുന്ന
മന്ദാരം വീശുന്ന നാടാണ്
മനസ്സു നിറഞ്ഞുള്ള ജനങ്ങളും
തൃപ്തിയണയുന്ന ജന്തുക്കളും
പാറി നടക്കുന്ന പക്ഷികളും
കഥ പറയുന്ന നാടാണ്
കാലവും മാറി കോലവും മാറി
മനുഷ്യരൊന്നാകെ മാറിപ്പോയി
ചതിയും കളവും എങ്ങെങ്ങും കാണാം
തട്ടിപ്പും വെട്ടിപ്പും മാത്രമായി
മനുജരൊന്നാകെ ശാപമായി
സാഹോദര്യം മറന്നു പോയി
മാതൃത്വം പോലും അന്യമായി
നാരികളൊന്നാകെ കഷ്ടത്തിലായി
എന്നാലും, എന്നാലും, എന്നാലും
കൊന്നാലും മാറില്ല ഞങ്ങളെന്ന്
മൃഗങ്ങളെല്ലാം പറഞ്ഞു തീർത്തു
പറവളൊന്നാകെ ചിലച്ചു തീർത്തു
കാത്തിരുന്നു അവർ ഓർത്തിരുന്നു
ഇനിയും വരുമോ ആ നല്ല നാളുകൾ
നമ്മളിനിയും സ്വർഗ്ഗത്തിൽ വാഴുമോ !!!

 

ഫാത്തിമത്ത് സുഹറ കെ
9 എ ജി എച്ച് എസ് എസ് കണിയാമ്പറ്റ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത