ഗവ. എച്ച് എസ് എസ് ആന്റ് വി എച്ച് എസ് എസ് കൊട്ടാരക്കര/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
SPC LOGO

എസ് പി സി

സംസ്ഥാന ആഭ്യന്തര വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് 2010 കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി 2010 ഓഗസ്റ്റ് രണ്ടിന് കേരളത്തിലാകെ 127 സ്കൂളുകളിലായി 11176 ഹൈസ്കൂൾ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി കൊണ്ടാണ് എസ് പി സി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഈ പദ്ധതിക്ക് നേതൃത്വം നൽകാൻ ആഭ്യന്തര വകുപ്പിനും വിദ്യാഭ്യാസ വകുപ്പിനും ഒപ്പം ഗതാഗതവകുപ്പ് എക്സൈസ് തദ്ദേശസ്വയംഭരണ വകുപ്പുകളുടെ പിന്തുണയുമുണ്ട്.ഈ സ്കൂളിൽ മുതൽ എസ് പി സി യൂണിറ്റ് പ്രവർത്തിച്ചു വരുന്നു  

ലക്ഷ്യം

  • പൗരബോധവും ലക്ഷ്യബോധവും സാമൂഹ്യ പ്രതിബന്ധതയും സേവനസന്നദ്ധതയും ഉള്ള ഒരു യുവ ജനതയെ വാർത്തെടുക്കുക
  • എൻസിസി എൻഎസ്എസ് എന്നീ സന്നദ്ധ സംഘടനകളെപ്പോലെ എസ് പി സി യെ ഒരു സ്വതന്ത്ര സാമൂഹ്യസേവന വിഭാഗമായ വളർത്തുക
  • വിദ്യാർത്ഥികളിൽ പ്രകൃതി സ്നേഹം പരിസ്ഥിതി സംരക്ഷണ ബോധം പ്രകൃതിദുരന്തങ്ങൾ ക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുക
  • സാമൂഹ്യ പ്രശ്നങ്ങളിൽ ഇടപെടാനും ദുരന്ത ഘട്ടങ്ങളിൽ ഉണർന്ന് പ്രവർത്തിക്കാനുള്ള മനോഭാവം വിദ്യാർത്ഥികളിൽ വളർത്തുക
  • സ്വഭാവശുദ്ധിയും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃക വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുക
  • ഒരാഴ്ചത്തെ റസിഡൻഷ്യൽ ക്യാമ്പ് ഓരോ വർഷവും ഉണ്ടാകും എല്ലാ ശനിയാഴ്ചകളിലും പരിശീലനം ഉണ്ട്. കായിക പരിശീലനം, പരേഡ്,റോഡ് സുരക്ഷാ ക്യാമ്പയിനുകൾ,നിയമ സാക്ഷരതാ ക്ലാസുകൾ എന്നിവ ഇതിന്റെ ഭാഗമാണ് വനം, എക്സൈസ്,ആർടിഒ വകുപ്പുകളുടെ ബന്ധപ്പെട്ട ക്യാമ്പുകളും ഉണ്ടാകും. ഒരു വർഷം 130 മണിക്കൂർ സേവനമാണ്  നടത്തേണ്ടത്.
  • ഒരു വിദ്യാഭ്യാസ നിയമ നിർവഹണ അധികാരികൾ തമ്മിലുള്ള ബന്ധമാണ് എസ് പി സി പദ്ധതി.
  • നിയമത്തോടുള്ള ആദരവ് നാഗരിക ബോധം സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കുള്ള സഹാനുഭൂതി സാമൂഹ്യതിന്മകൾ ഉള്ള ചെറുത്തുനിൽപ്പ് എന്നിവ ആജീവനാന്ത വ്യക്തിഗത ശീലങ്ങളായി പ്രകടിപ്പിക്കുന്ന ഉത്തരവാദിത്തമുള്ള പൗരന്മാരായി വിദ്യാർഥികളെ വികസിപ്പിക്കുന്നതിനുള്ള ഘടനാപരമായ രണ്ടുവർഷത്തെ പരിശീലനപരിപാടി ഉൾക്കൊള്ളുന്നതാണ് പദ്ധതി.
  • സുരക്ഷിതവും ആരോഗ്യകരവുമായ അക്കാദമിക് അന്തരീക്ഷങ്ങൾ, മയക്കുമരുന്ന് രഹിത പരിസരം എന്നിവ ഉറപ്പുവരുത്തുന്ന അതിലൂടെ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കിടയിൽ പോസിറ്റീവ് മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിലും സാമൂഹ്യ തിന്മകൾക്കെതിരെ പ്രതികരിക്കാൻ ഈ പദ്ധതിക്കു സാധിക്കുന്നു .
  • സുരക്ഷിതവും ആരോഗ്യകരവുമായ കമ്മ്യൂണിറ്റികൾ സൃഷ്ടിക്കുന്നതിന് നിയമ നിർവഹണ അധികാരികളുമായി സഹകരിച്ച് പ്രവർത്തിക്കാൻ ഈ പദ്ധതി മാതാപിതാക്കളെയും കമ്മ്യൂണിറ്റി നേതാക്കളെയും ഉത്തേജിപ്പിക്കുന്നു.
  • യുവാക്കളുടെ ശാരീരികവും മാനസികവും വിദ്യാഭ്യാസപരവുമായ വികസനം പ്രോത്സാഹിപ്പിക്കുന്നതിന് നിലവിലുള്ള നിയമ നിർവഹണ ഇൻഫ്രാസ്ട്രക്ചർ ഈ പദ്ധതി ഉപയോഗപ്പെടുത്തുന്നു.

സി പി ഒ & എ സി പി ഒ

ശിവപ്രസാദ് എസ് സി പി ഒ

പ്രവർത്തനങ്ങൾ


എസ് പി സി ക്വിസ് :


2020 എസ് പി സി നടത്തിയ ക്വിസ് മത്സരത്തിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടുകയും സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയും ചെയ്യ്തു. കാർത്തിക ജെ എസ് , മാധവ മനോജ്, സൂര്യ നാരായണൻ എന്നിവർ സ്കൂളിനെ പ്രതിനിധീകരിച്ച് ക്വിസ് മത്സരത്തിൽ പങ്കെടുത്തു.



ഒരു വയറൂട്ടം പദ്ധതി :

സ്റ്റുഡന്സ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഒരു വയർ ഓട്ടം പദ്ധതിയുടെ ഭാഗമായി ഗവൺമെന്റ് എച്ച് എസ് എസ് & വിഎച്ച്എസ്എസ് കൊട്ടാരക്കര സ്കൂളിൽ അറുപത് കുടുംബങ്ങളിൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. ഭക്ഷ്യക്കിറ്റ് കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഡിവൈഎസ്പി യും നോഡൽ ഓഫീസറായ അശോക് കുമാർ മുൻസിപ്പൽ സ്ഥിരംസമിതി ചെയർമാൻ എസ് ആർ രമേശിനു കൈമാറി ഉദ്ഘാടനം നിർവഹിച്ചു. സി ഐ അഭിലാഷ് ഡേവിഡ് പ്രധാനാധ്യാപക സുഷമ എസ് അഡീഷണൽ നോഡൽ ഓഫീസർ രാജീവ് ടി സ്കൂളിലെ എസ് പി സി യുടെ ചാർജ് വഹിക്കുന്ന ശിവപ്രസാദ് ഷാജി എന്നിവർ പങ്കെടുത്തു.




കൊട്ടാരക്കര കേന്ദ്രീകരിച്ചു നടന്നുവരുന്ന സങ്കേതം എന്ന് അനാഥാലയത്തിൽ കഴിഞ്ഞ വർഷങ്ങളിൽ സന്ദർശനം നടത്തുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്തിരുന്നു


എല്ലാം ബുധൻ ശനി ദിവസങ്ങളിൽ എസ് പി സി യുടെ ആക്ടിവിറ്റി സ്കൂളിൽ നടന്നുവരുന്നു.

XMAS CAMP


ഓണം ക്രിസ്മസ് വേനലവധി ക്യാമ്പുകൾ സ്കൂളുകളിൽ നടത്തിവരുന്നു


വിവിധ ദിനാചരണങ്ങൾ

ഗാലറി