ഗവ. എച്ച് എസ് എസ് അങ്ങാടിക്കൽ സൗത്ത്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഗണിത ലാബ്

........................

കുട്ടികൾക്ക് ഗണിത ആശയങ്ങൾ സ്വയം രൂപപ്പെടുത്തി എടുക്കുന്നതിനും അത്തരം ആശയങ്ങൾ ഉപയോഗിച്ച് നോക്കുന്നതിനും ഉള്ള അവസരങ്ങൾ ഒരുക്കുകയാണ് ഒരു ഗണിത ലാബിന്റെ പ്രധാന ധർമം.കുട്ടികളുടെ ഗണിത അഭിരുചി വളർത്തുന്നതിനും ഗണിതാശയങ്ങളുടെ പ്രായോഗിക തലം തിരിച്ചറിയുന്നതിനും ഗണിത ലാബിലൂടെ കഴിയുന്നു. അമൂർത്തമായ പല ഗണിത ആശയങ്ങളെയും  ലഘുവായ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് ഗ്രഹിക്കാവുന്ന തലങ്ങളിലേക്ക് പരിഭാഷപ്പെടുത്തുന്ന തിനുള്ള അവസരമാണ് ഗണിത ലാബ് ലൂടെ ലഭിക്കുന്നത്. സ്കൂളിലെ വിവിധ ക്ലാസ്സുകളിലെ  (LP, UP, HS ) ഗണിതാശയങ്ങൾ രൂപീകരിക്കാൻ ഉതകുന്ന പ്രവർത്തനങ്ങൾ ചെയ്യുന്നതിന് ആവശ്യമായ സാമഗ്രികൾ പ്രത്യേകം പ്രത്യേകം തയ്യാറാക്കി വെച്ചിരിക്കുന്നു.




സയൻസ് ക്ലബ്

സയൻസ് ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി ശാസ്ത്രനാടകം, എക്സിബിഷൻ  ഇവ സംഘടിപ്പിച്ചു. LP, UP, HS വിഭാഗങ്ങളിലെ കുട്ടികൾ അവരുടെ പാഠ്യ വിഷയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് ശാസ്ത്രനാടകം നടത്തിയത്.

പഠനോത്സവത്തിന്റെ ഭാഗമായി ശാസ്ത്ര, ഗണിതശാസ്ത്ര,സാമൂഹ്യ ശാസ്ത്ര വിഷയങ്ങളിൽ പാട്ട് , കവിത, സ്കിറ്റ്, mime, നിങ്ങൾക്കുമാകാം കോടീശ്വരൻ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.

              Ecoclub ന്റെ ആഭിമുഖ്യത്തിൽ മധുര വനം പദ്ധതി നടപ്പിലാക്കി. ചാമ്പ, ചെമ്പോട്ടി, നെല്ലി, ചീമപ്പുളി, പേര,മാങ്കോസ്റ്റിൻ തുടങ്ങിയ25 ൽ പരം വൃക്ഷത്തൈകൾ നട്ടു. കുട്ടികളുടെ വീടുകളിൽ അടുക്കളത്തോട്ടം നിർമ്മിച്ചു പരിപാലിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകി,അത് കുട്ടികൾ നടപ്പിലാക്കി. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കുട്ടികൾ എല്ലാവരും അവരവരുടെ വീടുകളിൽ വൃക്ഷത്തൈകൾ നട്ട് പരിപാലിക്കാനുള്ള നിർദേശം നൽകി,അതും കുട്ടികൾ നടപ്പിലാക്കി.

വിദ്യാരംഗം കലാസാഹിത്യ വേദി

പൊതുവിദ്യാലയങ്ങളിലെ കുട്ടികളിൽ  അന്തർലീനമായിരിക്കുന്ന ഭാഷാസാഹിത്യപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുവാനും അവരിലെ സർഗ്ഗാത്മകത വളർത്തുവാനും ഉദ്ദേശിച്ചുരൂപീകരിച്ചതാണ്  'വിദ്യാരംഗം കലാസാഹിത്യ വേദി'. മലയാളഭാഷയിലും സാഹിത്യത്തിലും കുട്ടികളുടെ താത്പര്യം വർദ്ധിപ്പിക്കുവാൻ വിവിധരീതിയിലുള്ള സർഗാത്മകപരിപാടികൾ ആസൂത്രണം ചെയ്ത്, വിദ്യാരംഗത്തിന്റെ ഭാഗമായി സ്കൂളുകളിൽ നടപ്പിലാക്കിവരുന്നു. ഇതിൽ പ്രധാനപ്പെട്ടതാണ് വായനദിനവും വായനവാരവുമായി ബന്ധപ്പെട്ട പരിപാടികൾ.

ചെങ്ങന്നൂർ അങ്ങാടിക്കൽ തെക്ക് ഗവൺമെൻറ് ഹൈസ്കൂളിലെ 2021ലെ വായനദിനം "വായനോത്സവം 2021" എന്ന പേരിൽ നടത്തിയത്  വ്യത്യസ്തമായ ഒരനുഭവമായിരുന്നു. ജൂൺ 19 ലെ വായനാദിന ഉദ്ഘാടനം ആലപ്പുഴ ഡയറ്റിലെ ലക്ചറർ, ഡോ. മുരാരി ശംഭു നിർവഹിച്ചു. പി. ടി. എ പ്രസിഡന്റ് ശ്രീ. പി. ഡി. സുനീഷ് കുമാർ അദ്ധ്യക്ഷനായ ചടങ്ങിൽ സ്കൂൾ പ്രധാനാദ്ധ്യാപകൻ  ശ്രീ. എം. സുനിൽകുമാർ സ്വാഗതം പറഞ്ഞു. മുഖ്യപ്രഭാഷണം നടത്തിയത്  അദ്ധ്യാപകനും പ്രഭാഷകനും സാംസ്കാരികപ്രവർത്തകനുമായ ശ്രീ. വേണു. ജി. സുകൃതം ആയിരുന്നു. സരസവും വിജ്ഞാനപ്രദവുമായിരുന്നു ആ പ്രഭാഷണം. ചടങ്ങിൽ ശ്രീ. ഡോ. കെ. നിഷികാന്ത്, ശ്രീമതി സജി എലിസബത്ത് മാമൻ, കുമാരി അനഘനന്ദ. കെ. ദീപു  എന്നിവർ സംസാരിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂളിലെ കൺവീനറായ ശ്രീ. സി. ഷാജീവ് കൃതജ്ഞത പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാസാഹിത്യപരിപാടികൾ നടന്നു. കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ ഈ പരിപാടികളെല്ലാം ഓൺലൈനിൽക്കൂടി വിദഗ്ധമായി ആസൂത്രണം ചെയ്യുകയായിരുന്നു.

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ  സാഹിത്യമത്സരങ്ങളും  സാഹിത്യപ്രവർത്തനങ്ങളും സ്കൂളിൽ നടന്നുവരുന്നുണ്ട്.

സോഷ്യൽ സയൻസ് ക്ലബ്


സോഷ്യൽ സയൻസ് ക്ലബ്ബിൻറെ സാന്നിധ്യത്തിൽ  ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. കുട്ടികൾ പോസ്റ്ററുകൾ തയ്യാറാക്കി, ഹിരോഷിമ നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട പ്രശ്നോത്തരി  നടത്തി വിജയികൾക്ക് സമ്മാനം നൽകി