ഗവ. എച്ച് എസ് എസ് അങ്ങാടിക്കൽ സൗത്ത്/അക്ഷരവൃക്ഷം/കൊറോണ പ്രതിരോധകാലത്തെ ലോകം(ലേഖനം)

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ പ്രതിരോധകാലത്തെ ലോകം

    ഇന്ന് ലോകജനതയെ ഭീതിയിലാഴ്‍ത്തുന്ന ഒന്നാണ് കൊറോണ വൈറസ്. കൊറോണ വൈറസ് ലോകമെമ്പാടും പടർന്നു കൊണ്ടിരിക്കുന്നു. നിരവധി ജനങ്ങൾക്ക് ഈ രോഗം പിടിപെട്ടു. അനവധി ആളുകളുടെ ജീവൻ നഷ്ടമായി. ജീവൻ നഷ്ടപ്പെട്ടവരുടെ ശവശരീരം അടക്കം ചെയ്യാൻ പോലും പറ്റാത്ത സാഹചര്യമാണ് ഇന്ന് ലോകത്തിന്റേത്. കൊറോണയ്‍ക്കെതിരെ നമ്മുടെ കയ്യിലുള്ള ഉള്ള ഒരേ ഒരു ആയുധം പ്രതിരോധമാണ്. അതിനാൽ ഇതിനെതിരെ നിരവധി പ്രതിരോധ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. സർക്കാരും ജനങ്ങളും ഒരുപോലെ പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരിക്കുന്നു. ഏറ്റവും അത്യാവശ്യമായ കാര്യങ്ങളാൽ മാത്രമാണ് ജനങ്ങൾ വീടിന് പുറത്തിറങ്ങുന്നത്. പുറംലോകവുമായി ബന്ധമില്ലാതെ സ്വന്തം വീടിനുള്ളിൽ ഉള്ളിൽ ഇരിക്കുകയാണ് ഓരോരുത്തരും. ഇങ്ങനെ ഓരോ പ്രതിസന്ധികളെയും നേരിട്ടുകൊണ്ടിരിക്കുകയാണ് ലോകജനത. ഓരോ വ്യക്തികളുടെയും ലോകം അവരവരുടെ വീടുകൾ ആയി തീർന്നു. അവർ അതിൽ ഒതുങ്ങി കൂടുകയാണ്. എല്ലാവരുടെയും അവസ്ഥ ഇതുതന്നെ. പുതുതലമുറ കളികളിൽ ഏർപ്പെടുക, വീടിന്റെ പരിസരത്ത് ചെടികൾ നടുക, പുസ്തകങ്ങൾ വായിക്കുക, ചിത്രങ്ങൾ വരയ്ക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്യുകയാണ്. മുതിർന്നവരും പല പ്രവർത്തനങ്ങൾ ചെയ്തതാണ് ആണ് ഈ പ്രതിരോധകാലത്ത് ജീവിക്കുന്നത്. സർക്കാരിന്റെ നിർദ്ദേശമനുസരിച്ച് വളരെ സൂക്ഷ്മതയോടെയാണ് ഓരോരുത്തരും ജീവിക്കുന്നത്. ഇന്ന് വാർത്തകൾ മറ്റ് സാമൂഹ്യ മാധ്യമങ്ങളിലും നിറഞ്ഞുനിൽക്കുന്നത് കൊറോണയാണ്. കൊറോണയെ പ്രതിരോധിക്കാൻ നിരവധി മാർഗങ്ങൾ നാം സ്വീകരിച്ചു. നമ്മുടെ കൊച്ചു കേരളത്തെ കുറിച്ച് പറയുകയാണെങ്കിൽ വളരെ നേരത്തെ തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. നമ്മുടെ സർക്കാരിൻറെ എൻറെ നിർദ്ദേശമനുസരിച്ചതുകൊണ്ട് പലരും സുരക്ഷിതരാണ്. ഇനിയും നാം പ്രതിരോധ പ്രവർത്തനങ്ങൾ തുടരണം. സർക്കാരിന്റെ നിർദ്ദേശം അനുസരിക്കണം. കൊറോണാ കാലത്തുള്ള ഉള്ള സർക്കാരിൻറെ ലോക ഡൗൺ പ്രഖ്യാപനം കൊറോണയുടെ വ്യാപനം കുറയുന്നതിനു സഹായകമായി. അതിനാൽ ഇനിയും നാം സർക്കാരിൻറെ നിർദ്ദേശങ്ങൾ അനുസരിക്കണം. ഈ കൊറോണ പ്രതിരോധ കാലത്ത് നമ്മുടെ സുരക്ഷ ഉറപ്പുവരുത്തുവാൻ അതാണ് ഒരു മാർഗ്ഗം. കൊറോണ പ്രതിരോധ കാലത്ത് പലരും വീട്ടിൽ തന്നെ പല പ്രവർത്തനങ്ങളും ചെയ്തു. ലോകത്തെ ഭൂരിഭാഗം ജനങ്ങളും ഇങ്ങനെയാണ് കൊറോണ പ്രതിരോധ കാലത്ത് ജീവിക്കുന്നത്. ഇന്നത്തെ ഈ ലോകത്തിൻറെ അവസ്ഥ നാം അതിജീവിക്കുക. ഇനിയും നാം നമ്മുടെ കൈയിലുള്ള പ്രതിരോധം എന്ന ആയുധം നാം ഉപയോഗിക്കുക. എല്ലാത്തിനെയും അതിജീവിച്ച് നാം ഇതിനെയും അതിജീവിക്കും. ലോകജനത ഒരുമയോടെ ലോകത്തിൻറെ ഈ അവസ്ഥയെ അതിജീവിക്കുക.

ബിവിനാ രാജ്
9 എ ഗവ. ഹയർ സെക്കന്ററി സ്കൂൾ, അങ്ങാടിക്കൽ തെക്ക്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 02/ 2022 >> രചനാവിഭാഗം - ലേഖനം