ഗവ. എച്ച് എസ്സ് എസ്സ് ചിതറ/അക്ഷരവൃക്ഷം/ശുചിത്വം ഒരു വീക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം ഒരു വീക്ഷണം

നമ്മുടെ ജീവിതത്തിൽ വളരെയേറെ പ്രാധാന്യമുള്ള ഒന്നാണ് ശുചിത്വം .നാം ഓരോരുത്തരും സ്വയം ശുചിയാക്കുക അഥവാ വ്യക്തിശുചിത്വം പാലിക്കുക എന്നതിനോടൊപ്പം തന്നെ നമ്മുടെ വീടും പരിസരവും വൃത്തിയായിരിക്കുകയും വേണം .നമുക്കൊപ്പം നമ്മുടെ നാടും വൃത്തിയാകണം .അപ്പോൾ മാത്രമേ വ്യക്തി ,പരിസര,സാമൂഹിക ശുചിത്വങ്ങൾ പാലിക്കപ്പെടുന്നുള്ളു.എങ്കിലേ നമ്മുടെ നാടും സമൂഹവും മാലിന്യ മുക്തമാകു . കുട്ടികളായ നാം ശുചിത്വമുള്ളവരായിരിക്കണമെന്നു ബാപ്പുജി പറഞ്ഞിട്ടുണ്ട്.വ്യക്തി ശുചിത്വം പാലിക്കണമെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ് .ദിവസവും പല്ലു തേക്കുകയും കുളിക്കുകയും ചെയ്യുക ,ശുചിമുറിയിൽ പോയാൽ കൈകൾ സോപ്പിട്ടു കഴുകുക,നഖം മുറിക്കുക ,ഭക്ഷണം കഴിക്കുന്നതിനു മുൻപും ശേഷവും കൈകൾ നന്നായി കഴുകുക,വൃത്തിയുള്ള വസ്ത്രം ധരിക്കുക തുടങ്ങിയ കാര്യങ്ങൾ നാം കുഞ്ഞു നാൾ മുതലേ പഠിക്കുന്നതും ശീലിക്കുന്നതും ആണ്. അത് പോലെ തന്നെ വീടും പരിസരവും നാം വൃത്തിയായി സൂക്ഷിക്കേണ്ടതാണ്.ചപ്പുചവറുകളും വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യങ്ങളും ഒഴിവാക്കേണ്ടതാണ്.കെട്ടി കിടക്കുന്ന വെള്ളം, കൊതുകു മുട്ടയിട്ടു പെരുകുന്നതിനും അതുവഴി ചിക്കൻ ഗുനിയ ഡെങ്കി പനി മുതലായ സാംക്രമിക രോഗങ്ങൾ ഉണ്ടാകുന്നതിനും കാരണമാകും. തിളപ്പിച്ചാറിയ വെള്ളം കുടിക്കുക എന്നതും നാം ശീലമാക്കേണ്ട ഒരു കാര്യമാണ്.ശുചിത്വമില്ലെങ്കിൽ നാം പല രോഗങ്ങൾക്കും കീഴടങ്ങേണ്ടി വരും . ഇന്ന് നാം അഭിമുഖീകരിക്കുന്ന ഏറ്റവും വല്യ പ്രശ്നമായ കോവിഡ് 19 എന്ന വൈറസ് ഈ ലോക ജീവിതത്തെ തന്നെ മാറ്റിമറിച്ചിരിക്കുന്നു.ഒരു സൂക്ഷ്മാണു കാരണം രണ്ടര ലക്ഷത്തിലധികം ജനങ്ങൾ മരിച്ചിരിക്കുന്നു.എന്നാൽ ഈ വൈറസിനെ പോലും പ്രതിരോധിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗം വൃത്തിയുണ്ടായിരിക്കുക എന്നുള്ളതാണ്.കൈകൾ കഴുകിയും ശരീരസ്രവങ്ങൾ മറ്റുള്ളവരിലേക്ക് പകരാതെ തൂവാല ഉപയോഗിച്ച് തടഞ്ഞും പൊതു ഇടങ്ങളിൽ മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചുമാണ് ലോകം ഇന്ന് ഈ നൂറ്റാണ്ടു കണ്ട ഏറ്റവും വല്യ മഹാമാരിയെ തടയാൻ ശ്രമിക്കുന്നത്.ശുചിത്വ ശീലങ്ങൾ നാം ഓരോരുത്തരും ഓർമിക്കുക പാലിക്കുക.ജീവിതത്തിൽ പകർത്തുക .....

അൽഫിയ അസ് ലം. എ.ബി.
6C ഗവ.എച്ച്.എസ്.എസ്.ചിതറ,കൊല്ലം,ചടയമംഗലം.
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം