ഗവ. എച്ച്. എസ്. തച്ചങ്ങാട്/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം:ഏറ്റവും നല്ല രോഗപ്രതിരോധം
പ്രകൃതി സംരക്ഷണം:ഏറ്റവും നല്ല രോഗപ്രതിരോധം
നമ്മൾ ജീവിക്കുന്ന ഈ പ്രകൃതിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്ത്വം നമ്മളിൽ നിക്ഷിപ്പ് ത്തമാണ്. അതു കൊണ്ടു തന്നെ നാം നമ്മുടെ ചുറ്റുപാടുകളും വീടുംഒക്കെ ശുചിയായി സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. നാം ജീവിക്കുന്ന സാഹചര്യങ്ങളിൽ നിന്നാണ് നമ്മൾക്ക് ഓരോ അസുഖങ്ങളും സുഖങ്ങളും തുടങ്ങിയവ അനുഭവപ്പെടുന്നത്. നമ്മുടെ ആരോഗ്യം നമ്മുടെ കൈകളിലാണ്.അതുകൊണ്ട്തന്നെ നാം പരിസ്ഥിതി ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. നാം ഓരോഇടങ്ങളിൽ വലിച്ചെറിയുന്ന മാലിന്യങ്ങൾ അടിഞ്ഞുകൂടി അവ പല മാരകമായ അസുഖങ്ങൾക്കും കാരണമാകുന്നു. അതിന്റെഫലമായിനമ്മുടെ ഈ സുന്ദരമായ പ്രകൃതി നശിപ്പിക്കുകയും ചെയ്യുന്നു. നാം ഓരോരുത്തരും നമ്മുടെ വീടും പരിസരവുംവൃത്തിയാക്കിയാൽ തന്നെനമ്മുടെ പ്രകൃതിയെ രക്ഷിക്കാൻ കഴിയുമല്ലോ.നമ്മൾ വ്യക്തി ശുചിത്വം പാലിക്കുന്ന ഒരാളായിരിക്കാം. എന്നത് കൊണ്ട് മാത്രം കാര്യമില്ല. നമ്മൾ എങ്ങനെയാണോ ശുചിത്വം പാലിക്കുന്നത് അതുപോലെ തന്നെ നമ്മുടെ പരിസരവും ശുചിയാക്കണം.എന്തെന്നാൽ നമ്മുടെ സമൂഹം ശുചിയാവുമ്പൊഴേ നമ്മുടെ ശരീരവും ശുചിയാവുന്നുള്ളൂ. ഇല്ലെങ്കിൽനമ്മൾക്ക് രോഗം പിടിപെടും. അതുകൊണ്ട്തന്നെ രോഗ പ്രതിരോധംഎന്നത് പരിസ്ഥിതി ശുചിത്വമാണ്. പരിസരം ശുചിയാവുമ്പോൾ നമ്മുടെഅസുഖങ്ങളും ഇല്ലാതാകുന്നു... "പ്രകൃതി സംരക്ഷണമാണ് ഏറ്റവും നല്ല രോഗപ്രതിരോധം ...."
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബേക്കൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബേക്കൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം