ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/അക്ഷരവൃക്ഷം/പരിസര ശുചിത്വം വ്യക്തി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസര ശുചിത്വം വ്യക്തി ശുചിത്വം

ജീവലോകം എത്രമാത്രം മനോഹരവും വൈവിധ്യവും ഉള്ളതാണ്. വൈറസ്, ബാക്ടീരിയ, അമീബ മുതൽ ശരീരത്തിൽ കോടിക്കണക്കിന് കോശങ്ങളുള്ള ആനയും, നീലത്തിമിംഗലവും, മനുഷ്യനുമെല്ലാം ഈ വൈവിധ്യത്തിൽ ഉൾപ്പെടുന്നു. ഏകകോശ സസ്യങ്ങൾ മുതൽ റെഡ് വുഡ് മരങ്ങൾ വരെയുണ്ട്. സൂക്ഷ്മാണു ജീവികളെ മാത്രം എടുത്തു നോക്കിയാൽ അതിൽ വളരെയധികം വൈവിധ്യങ്ങൾ കാണാൻ സാധിക്കുന്നു. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിൽക്കണമെങ്കിൽ ജീവിയ ഘടകങ്ങളും അജീവിയ ഘടകങ്ങളും മിതമായ തോതിൽ ഉണ്ടാകണം. ഇത് പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധപ്പെട്ടിരിക്കുന്നു.

പ്രകൃതിയിലെ സന്തുലിതാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം ഏറ്റവും അധികം ബാധിക്കുന്നത് മനുഷ്യ സമൂഹത്തെയാണ്‌. ഓരോ ജീവിയും അതിനു ചുറ്റുപാടുമുള്ള മറ്റു സഹജീവികളും അജൈവഘടകങ്ങളുമായി പരസ്പരാശ്രയ ത്തിലും സഹവർത്തനത്തിലുമാണ് നിരന്തരം ജീവിക്കുന്നത്. ഓരോ പ്രദേശത്തും ജൈവ വൈവിധ്യം ആവാസവ്യവസ്ഥയ്ക്കും ഭീഷണിയാകുന്ന ഘടകങ്ങളെപ്പറ്റി പഠിക്കുകയും പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും ചെയ്തെങ്കിൽ മാത്രമേ മനുഷ്യസമൂഹത്തിന് തന്നെ നിലനിൽപ്പുള്ളൂ.ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ആരോഗ്യസ്ഥിതി നിലനിന്നിരുന്ന ഈ കൊച്ചു കേരളത്തിലെ സ്ഥിതി ഇന്ന് പാടെ മാറിക്കഴിഞ്ഞു.കേരളം ഇന്ന് പകർച്ചവ്യാധികളുടെ നാടായി മാറിക്കൊണ്ടിരിക്കുന്നു.

പകർച്ചവ്യാധികൾ മിക്കവയും കൊതുകിലൂടെ പകരുന്നവയായതിനാൽ കൊതുകിന്റെ വൻതോതിലുള്ള വർദ്ധനവാണ് നിയന്ത്രണ വിധേയമായിരിക്കുന്ന പല തരം വൈറസുകളും കേരളത്തിൽ വീണ്ടും പ്രത്യക്ഷപ്പെടാൻ കാരണമായത്.കൂടാതെ മലിനജലം കെട്ടിക്കിട ക്കുന്നതിലൂടെയും പരിസര ശുചിത്വം ഇല്ലായ്മയും വ്യക്തി ശുചിത്വക്കുറവും മറ്റു പല രോഗങ്ങൾക്കും കാരണമാകുന്നു. മഞ്ഞപ്പിത്തം ,എലിപ്പനി, ഡങ്കിപ്പനി, മലമ്പനി, പകർച്ചപ്പനി തുടങ്ങിയ അപകടകാരികളായ രോഗങ്ങൾ ഈ നമ്മുടെ പ്രദേശത്ത് പിടിപെടുന്നു എന്നത് ആശങ്കയുണർത്തുന്ന കാര്യമാണ്.

അനുക്ത എ
5 A ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം