ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/അക്ഷരവൃക്ഷം/നമുക്ക് അതിജീവനം സാധ്യമാണ്

Schoolwiki സംരംഭത്തിൽ നിന്ന്
നമുക്ക് അതിജീവനം സാധ്യമാണ്

കോവിഡ് 19 എന്ന ചൈനീസ് ആയുധം ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കോറോണ വൈറസ് ലോകം മുഴുവൻ പടർന്നു പിടിച്ച സാഹചര്യത്തിൽ നമ്മുടെ രാജ്യം ലോക് ഡൗൺ എന്ന പേരിൽ അടച്ചു പൂട്ടിയിരിക്കുകയാണ്.ഈ അടച്ച് പൂട്ടലിന്റെ പിന്നിൽ ഒരു വലിയ അതിജീവനത്തിന്റെ കഥയുണ്ട്. ഇരുപത്തിയഞ്ച് വർഷങ്ങൾക്കു മുമ്പ് കോറോണ കുടുംബത്തിലെ സാർസ് എന്ന അംഗവും ലോകത്തെ അടക്കി ഭരിച്ചിരുന്നു. അറുപത് ശതമാനം മരണ നിരക്കുണ്ടായ സാർസിനെ നമ്മൾ അതിജീവിച്ചുയെങ്കിൽ വെറും മൂന്ന് ശതമാനം മരണ നിരക്കുള്ള കോറോണയെ നമ്മൾ അതിജീവിക്കുക തന്നെ ചെയ്യുമെന്നതിൽ സംശയമില്ല. ഓഖിയെയും, പ്രളയത്തേയും സുനാമിയേയും അതിജീവിച്ച നമ്മൾക്ക് ഈ കൊച്ച് കോറോണയെയും അതിജീവിക്കുമെന്ന് അതിയായ ആത്മവിശ്വാസമുണ്ട്. അതിനായി നമ്മൾക്ക് ഒന്നിച്ച് വീട്ടിൽ ഇരുന്ന് നേരിടാം ഈ കോവിഡിനെ. അൽപ്പകാലം അകന്നിരുന്നാലും പരിഭവിക്കേണ്ട നാം. നല്ലൊരു പുഞ്ചിരിക്കായി കാത്തിരിക്കാം.

വ്യക്തി ശുചിത്വവും സാമൂഹിക അകലവും പാലിച്ചാൽ ഈ വൈറസിനെ നാം ഭയപ്പെടേണ്ടതില്ല. ദൈവശക്തിയെക്കാളും വലുത് മനുഷ്യസ്നേഹമെന്ന് തെളിയിച്ച ഈ ലോക്ഡൗൺ ക്കാലം എത്രയും പെട്ടെന്ന് മറക്കുവാൻ ആർക്കും കഴിയില്ല. സ്വന്തം രക്തത്തെ പോലും അകന്നിരുന്ന ഈ കോവിഡ് കാലത്ത് മനുഷ്യൻ പലതും പഠിച്ചിട്ടുണ്ടാകണം. പണമല്ല വലുത്, പദവിയുമല്ല. എല്ലാം ഈ കുഞ്ഞൻ വൈറസ് മനസ്സിലാക്കി കൊടുത്തു. എല്ലാത്തിനും പുറമെ ഭൂമിയിലെ മാലാഖമാരെ നാം ഇന്ന് സ്നേഹത്തോടെ നമിക്കുന്നു, ഒപ്പം കുടുംബത്തെപ്പോലും മറന്ന് പ്രവർത്തിക്കുന്ന പോലീസുകാരും .ആരോഗ്യ പ്രവർത്തകരും എല്ലാത്തിനും പുറമെ നമ്മുടെ സർക്കാരും ഇവരുടെയെല്ലാം വാക്കുകൾ പാലിച്ച് കൊണ്ട് നമുക്ക് ഒരുമിച്ച് നേരിടാം ഈ കോവിഡ് കാലം. നല്ലൊരു നാളേയ്ക്കായി കാത്തിരിക്കാം ..........

വൈഗ എം
5 A ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം