ഗവ. എച്ച്. എസ്. എസ്. ആന്റ് വി. എച്ച്. എസ്. എസ്. കളമശ്ശേരി/അക്ഷരവൃക്ഷം/ഹോസ്പിറ്റലും മാലാഖമാരും

Schoolwiki സംരംഭത്തിൽ നിന്ന്
ഹോസ്പിറ്റലും മാലാഖമാരും
              ഒരു കൊറോണക്കാലം. ഇന്ത്യ മുഴുവൻ പൂട്ടി. ആരാധനാലയങ്ങളും വിദ്യാലയങ്ങളും എല്ലാം .പക്ഷെ, ആശുപത്രികൾ മാത്രം പൂട്ടിയില്ല.ഇത്രയും നാൾ ജനങ്ങൾക്കിടയിൽ ഒരേയൊരു വർത്തമാനകാര്യം "സമയമില്ല " എന്നതായിരുന്നു. പക്ഷെ, ഇപ്പോൾ അങ്ങനെ പറഞ്ഞ ഓരോ   വ്യക്‌തിയും സ്വയം വെറുക്കുന്നുണ്ടാകും.എല്ലാ ഇടവും ലോക്ക് ഡൗൺ. 2 മാസം ആവാറായി ലോക്ക് ഡൗൺ തുടങ്ങിയിട്ട് .എല്ലാവരും സ്വന്തം അച്ഛനോടും അമ്മയോടും അകം തുറക്കാനുള്ള അവസരമാണ് ഇപ്പോൾ. പക്ഷെ, ചിലർ ബൈക്കും സൈക്കിളും ചൂണ്ടയും ഒക്കെയായി കറങ്ങി നടക്കും. നമുക്കെല്ലാവർക്കും വെറുതെ ഇരുന്നാൽ മതി. അതും കൂടി ചെയ്യാൻ ആർക്കും ഇപ്പോൾ സമയമില്ല.എന്നാൽ നമ്മുടെ  ഓരോരുത്തരുടെയും ജീവൻ രക്ഷിക്കാനായി സ്വന്തം ജീവൻ പോലും മറന്ന് അവരവരുടെ ദൗത്യം ചെയ്യുന്ന ഓരോ ഹോസ്പിറ്റലിലെയും ഡോക്ടർമാർ,നഴ്സുമാർ,ജീവനക്കാർ, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവരുടെ കാര്യം നിങ്ങൾ ഓർക്കുന്നുണ്ടോ?അവരാണ് ജീവിതത്തിലെ യഥാർത്ഥ മാലാഖമാർ .
റാസില
7 എ ഗവ. വി എച്ച് എസ് എസ് കളമശ്ശേരി
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - ലേഖനം