ഗവ. എച്ച്.എസ്. പനയപ്പിള്ളി/ലിറ്റിൽകൈറ്റ്സ്/2024-27
ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ക്യാമ്പ്
പനയപ്പിള്ളി ഗവണ്മെന്റ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2024 - 2027 ബാച്ചിലെ കുട്ടികളുടെ സ്കൂൾ തല ക്യാമ്പ് 2025 മെയ് 31 ശനിയാഴ്ച നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽ സത്താർ ഇ എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. MMOV സ്കൂളിലെ LK മിസ്ട്രസ് ആയ സിഫാന ടീച്ചർ ക്ലാസ്സുകൾ നയിച്ചു. LK മിസ്ട്രസ് സ്മിത ടീച്ചർ , LK മാസ്റ്റർ ഗോപീകൃഷ്ണൻ എന്നിവർ ക്യാമ്പിൽ സന്നിഹിതരായിരുന്നു. 16 കുട്ടികൾ പങ്കെടുത്ത ക്യാമ്പ് വളരെ മികച്ചതായിരുന്നു. കുട്ടികൾക്ക് താല്പര്യം ഉണർത്തുന്ന വീഡിയോ നിർമാണം , എഡിറ്റിംഗ് തുടങ്ങിയവയായിരുന്നു ഇത്തവണത്തെ ക്യാമ്പിൽ ഉണ്ടായിരുന്നത്. കുട്ടികൾ എല്ലാവരും വളരെ താല്പര്യത്തോടുകൂടി ക്യാമ്പിൽ പങ്കെടുത്തു. മട്ടാഞ്ചേരി ഉപജില്ലയുടെ ചുമതലയുള്ള മാസ്റ്റർ ട്രെയിനർ ദീപ ടീച്ചർ ക്യാമ്പ് സന്ദർശിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. രാവിലെ 9 30 ന്ആരംഭിച്ച ക്ലാസ്സുകൾ വൈകിട്ട് 4 30 ന് അവസാനിച്ചു. LK മാസ്റ്റർ ഗോപീകൃഷ്ണൻ നന്ദി പറഞ്ഞു.
-
സ്കൂൾ ക്യാമ്പിന്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽ സത്താർ ഇ എ നിർവഹിക്കുന്നു
-
ക്യാമ്പിൽ പങ്കെടുക്കുന്ന കുട്ടികൾ
-
ക്യാമ്പിന്റെ ഭാഗമായുള്ള റീൽനിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികൾ
-
External RP സിഫാന ടീച്ചർ ക്ലാസ് നയിക്കുന്നു
-
കുട്ടികൾ റെക്കോർഡ് ചെയ്ത വീഡിയോ എഡിറ്റ് ചെയ്യാൻ പഠിക്കുന്നു