ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച്.എസ്. പനയപ്പിള്ളി/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്
ഡിവിഷൻ കൗൺസിലർ ശ്രീമതി അശ്വതി ഗിരീഷ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്നു.

2026 - 2027 അധ്യയനവർഷത്തെ പ്രവർത്തനങ്ങളുടെ ആദ്യപടിയായി പ്രവേശനോത്സവം ആഘോഷിച്ചു.  

ഡിവിഷൻ കൗൺസിലർ ശ്രീമതി അശ്വതി ഗിരീഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു . പി ടി എ പ്രസിഡന്റ് ശ്രീമതി സരിത വി എം അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽ സത്താർ ഇ എ സ്വാഗതം ആശംസിച്ചു . വിവിധ മേഖലകളിലെ പ്രമുഖർ കുട്ടികൾക്ക് ആശംസകൾ നേർന്നു. നവാഗതർക്ക് മധുരവും സമ്മാനങ്ങളും നൽകി സ്വീകരിച്ചു. ബഹു: മുഖ്യമന്ത്രി പങ്കെടുത്ത സംസ്ഥാനതല പ്രവേശനോത്സവ ചടങ്ങിന്റെ ലൈവ് സംപ്രേഷണം , ബഹു: വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ സന്ദേശം , പ്രവേശനോത്സവ ഗാനം എന്നിവ വേദിയിൽ പ്രദർശിപ്പിച്ചു.