നോക്കുവിൻ നീ നിന്റെ
ചുറ്റുവട്ടങ്ങളിലേക്കു൦
എൻ്റെ കൈപ്പാടുകൾ ഇന്നെവിടെ പതിഞ്ഞു?
നോക്കിയില്ലേ നീ നോക്കിയില്ലേ..
.
മറന്നുവോ നീ നിൻ്റെ പ്രകൃതിയേയും?
നോക്കാതെ നീ മറന്നു പോയോ
പ്രകൃതിയ്ക്കും ജീവനുണ്ടെന്നും മറന്നുപോയോ?
പക വീട്ടുകയാണ്
പ്രകൃതി,കൊറോണയെന്ന
കൊടു൦ഭീകരനെക്കൊണ്ട്
ആയിരങ്ങൾ പിടയുന്നൂ ജീവശ്വാസത്തിനായി
കനിഞ്ഞുവോ നീ പ്രകൃതി മാതേ
കൊറോണയെ തുരത്താൻ കൈ കഴുകു
വീട്ടിലിരീക്കു സുരക്ഷിതരാവൂ.