ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി/അക്ഷരവൃക്ഷം/പ്രതിരോധം
പ്രതിരോധം....
ശുചിത്വം, പ്രതിരോധം ,പരിസ്ഥിതി എന്നീ മൂന്നു വിഷയങ്ങളെ ആധാരമാക്കിയുള്ള ലേഖനം. ശുചിത്വം ,പ്രതിരോധം ,പരിസ്ഥിതി ഇവ മൂന്നും മനുഷ്യന്റെ ജീവിതത്തിൽ ആവശ്യമായ നാഴികക്കല്ലുകളാണ്. ഇവ മൂന്നും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് മനുഷ്യന്റെ ഉത്തരവാദിത്ത്വമാണല്ലോ. ആ കടമയിലൂടെ മനുഷ്യൻ വ്യക്തി ശുചിത്വം കൈവരിക്കുകയും അതിലൂടെ നല്ല പ്രതിരോധശേഷിയും ലഭിക്കും .പരിസ്ഥിതിയെയും പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും ഒരുപോലെ സംരക്ഷിക്കാൻ മനുഷ്യൻ കടപ്പെട്ടിരിക്കുന്നു . വ്യക്തി ശുചിത്വം എന്നാൽ എന്ത് ? ശുചിത്വം എന്ന പദം ഒരു മനുഷ്യന്റെ ശാരീരികവും മാനസികവും ആത്മീകവുമായ വൃത്തിയെ സൂചിപ്പിക്കുന്നു .ആ സൂചനകൾ തന്നെയാണ് മനുഷ്യന്റെ സ്വഭാവങ്ങളും പെരുമാറ്റങ്ങളും നിർണയിക്കുന്നത്. ശുചിത്വത്തിന് മനുഷ്യന്റെ സ്വഭാവങ്ങളിൽ വളരെയധികം പങ്കുണ്ട്. ഒരു വ്യക്തിയുടെ സ്വഭാവം കഠിനമോ ,മോശമോ ,ആണെങ്കിൽ അതിനർത്ഥം അദ്ദേഹത്തിൻറെ ചുറ്റുപാടുള്ള ശുചിത്വം വളരെ ദയനീയമായ അവസ്ഥയിലാണെന്ന് നമ്മുക്ക് ഊഹിക്കാവുന്നതേയുള്ളൂ. അതെ, വ്യക്തി ശുചിത്വത്തിലൂടെ മറ്റുള്ളവർക്ക് നമ്മുടെ സ്വഭാവ ശുചിത്വം എത്രത്തോളമുണ്ടെന്ന് അറിയാൻ സാധിക്കും. മനുഷ്യന്റെ ഒരു ദിവസം ആരംഭിക്കുന്നത് ശുചിത്വമുറികളിലൂടെയാണ്. ശുചിത്വം തന്നെയാണ് വ്യക്തിയുടെ സ്വഭാവത്തിന്റെയുമാധാരവും അടിസ്ഥാനവും. പ്രതിരോധത്തിലൂടെ മനുഷ്യൻ ഏതു രോഗത്തെയും മറികടക്കാനാവും. “Prevention is better than cure’ എന്ന ആംഗല ഭാഷ ചൊല്ല് മനുഷ്യർക്കേവർക്കും വേണ്ടിയുള്ളതാണ്. രോഗം വന്നിട്ട്ചികിത്സിക്കുന്നതിനേക്കാൾ നല്ലത് സ്വാഭാവികമായി രോഗപ്രതിരോധശേഷി ഉണ്ടാക്കുന്നതാണ്. പോഷകസമ്പന്നമായ ആഹാരവും ,പഴം, പച്ചക്കറി വർഗങ്ങളും കഴിക്കുന്നത് കുട്ടികൾക്ക് താല്പര്യമില്ല. തീൻമേശയിൽ ചോറു കണ്ടാൽ അപ്പോൾ തന്നെ മുഖം ചുളിയും.മുതിർന്നവരുടെ കാര്യത്തിലും ഇതുതന്നെ ഫാസ്റ്റ് ഫുഡ് ആണ് എല്ലാവർക്കും പ്രിയം. പക്ഷേ ഇത് ശരീരത്തെ ഹാനികരമായി ബാധിക്കും .കുറേ കഴിയുമ്പോൾ ശരീരത്തിൽ പല രോഗങ്ങളും വരാം.ഇത് മനുഷ്യന്റെ പ്രതിരോധ ശേഷിയെ ബാധിക്കും. വരും തലമുറയെ കൂടി ഫാസ്റ്റ് ഫുഡിലേക്ക് തിരിപ്പിക്കുകയാണ് മനുഷ്യരേവരും.നല്ല പ്രതിരോധ ശേഷിയും ഉണ്ടെങ്കിൽ തന്നെ ദീർഘകാലം ആയുസ്സു ഉണ്ടാവും . സൃഷ്ടിയുടെ മകുടം താനാണെന്ന് മനുഷ്യൻ തെറ്റിദ്ധരിക്കുന്നു. ഭൂമിയുടെ അവകാശികൾ എന്ന കഥയിൽ ഈ ഭൂമി മനുഷ്യൻ അവകാശപ്പെട്ടതാണോ വവ്വാലിന് അവകാശപ്പെട്ടതാണോ എന്ന ചോദ്യം ബഷീർ ഉന്നയിക്കുന്നുണ്ട്. അദ്ദേഹം ചോദിച്ച ചോദ്യം ഭൂമിയുടെ അവകാശി ആരാണ് എന്നാണ്. ലോകത്തിലുള്ള എല്ലാ ജീവികളെയും കാണുമ്പോഴും അദ്ദേഹം ഈ ചോദ്യം ഉന്നയിക്കുന്നുണ്ട്. മൗലികമായ ഉടമാവകാശത്തിന്റെ ചോദ്യമാണ് ഇത്. ഒരർത്ഥത്തിൽ പരിസ്ഥിതിയുടെ ചോദ്യമാണ്. പരിസ്ഥിതി ഉന്നയിക്കുന്ന ചോദ്യവും . ഈ കൊറോണ കാലത്തെ ചെറുക്കാൻ ഇത്രയും മാത്രം മതി. മനുഷ്യൻ പ്രകൃതി ആണെന്നും മനുഷ്യന്റെ മേലുണ്ടായിരുന്ന എല്ലാ നിയന്ത്രണങ്ങളും വികൃതികൾ ആണെന്നും മനുഷ്യൻ 'സസ്യം പോലെ മൃഗം പോലെ സ്വതന്ത്രരായിത്തിരണം' എന്ന് കുമാരനാശാൻ പറയുന്നു. ശുചിത്വവും ,പ്രതിരോധശേഷിയും ,പരിസ്ഥിതി സംരക്ഷികലും മനുഷ്യനെ ഏതു മഹാമാരിയിൽ നിന്ന് സംരക്ഷിക്കും എന്ന് ഉറപ്പുണ്ട്. ഈ മൂല്യങ്ങൾ നമ്മുടെ വീട്ടിൽ നിന്നോ സമൂഹത്തിൽ നിന്നോ നാം ആരും അറിയാതെ തന്നെ പഠിക്കുന്നു .നാം ശീലിക്കുന്നതും ശീലിക്കേണ്ടതുമായ ഈ ശീലങ്ങൾ വരും തലമുറയ്ക്കുള്ള വഴികാട്ടികളാണ്. നമ്മളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുവേണം വരുംതലമുയും ഇത് ശീലിക്കാൻ.നമ്മുക്കൊന്നിച്ച് ഈ പ്രതിസന്ധിയെ നേരിടാം
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 06/ 02/ 2024 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 06/ 02/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം