ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി/അക്ഷരവൃക്ഷം/ശുചിത്വത്തിലൂടെ ജീവിതവിജയം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വത്തിലൂടെ ജീവിതവിജയം

മനുഷ്യ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ശുചിത്വം. ഏതൊരു ആരോഗ്യജീവിതത്തിനും പിറകിൽ ശുചിത്വപൂർണമായ ശീലങ്ങൾ ഉണ്ടാകും. ഒരു വ്യക്തി ഒരു ദിവസം തുടങ്ങുന്നത് തന്റെദ്ദേഹം ശുചിത്വമാക്കി കൊണ്ടാണ്. അതുകൊണ്ടുതന്നെയാണ് ജീവിതത്തിലെ പ്രധാന ഘടകമായി ശുചിത്വത്തെ കണക്കാക്കുന്നത്. നമ്മളുടെ ദേഹം എപ്പോഴും വൃത്തിയായിരിക്കണം. അതിനുവേണ്ട ശീലങ്ങൾ നമ്മുടെ ജീവിതത്തിൽ പാലിക്കാൻ കഴിയണം. നല്ല ആരോഗ്യത്തിനും അണുമുക്തി നേടുന്നതിനും  ദിവസത്തിൽ രണ്ടുനേരം പല്ലു തേയ്ക്കുന്നതും, ആഹാരത്തിനു മുമ്പും അതിനു ശേഷവും കൈകൾ കഴുകുകയും ,ദിവസത്തിൽ രണ്ടുനേരം കുളിക്കുകയും ചെയ്യണം. ആരോഗ്യമുള്ള മനസ്സിന് ആരോഗ്യമുള്ള ശരീരം വേണം. ആരോഗ്യമുള്ള ശരീരം വേണമെങ്കിൽ ശുചിത്വ പൂർണമായി ശീലങ്ങൾ വേണം.

വ്യക്തിശുചിത്വം  എത്ര പ്രധാനമാണോ അത്രതന്നെ പ്രധാനമാണ് പരിസരശുചിത്വം. ദേഹം വൃത്തിയാക്കിയത് കൊണ്ട് മാത്രം കാര്യമില്ല. അസുഖങ്ങളെ തടയാൻ കഴിയില്ല .മലേറിയ ,ഡെങ്കിപനി തുടങ്ങിയ മാരകമായ അസുഖങ്ങൾ പടരുന്നത് വൃത്തിഹീനമായ പരിസരങ്ങളിൽ കൂടെയാണ്. കെട്ടിക്കിടക്കുന്ന വെള്ളം, മാലിന്യം നിറഞ്ഞ കുളങ്ങളും അവയ്ക്കു പടരാനുള്ള സാഹചര്യം ഒരുക്കുന്നു. നമ്മുടെ നാടിന്റെ ശുചിത്വത്തിനു വേണ്ടി നിരവധി സംഘടനകൾ പ്രവർത്തിക്കുന്നുണ്ട് .അതിന് പ്രാധാന്യം നൽകിക്കൊണ്ട് നമ്മളും ആഴ്ചയിൽ ഒരു ദിവസം  വിടും പരിസരവും വൃത്തിയാക്കണം. നാം പാടം നിരത്തിയും, മരവെട്ടിയും, കുന്ന് ഇടിച്ച് നിരത്തിയും പണിയുന്ന ഫ്ലാറ്റുകൾക്ക് മുടക്കുന്ന പണത്തിന്റെ പകുതി  പണമുണ്ടെങ്കിൽ നമ്മുടെ നാടിനെ വൃത്തിയാക്കാൻ കഴിയും. അതുകൊണ്ട് നമ്മുടെ ആരോഗ്യ സ്ഥിതിയിൽ വളരെയേറെ മാറ്റങ്ങൾ ഉണ്ടാകും.


മാളവിക എം
6A ഗവ. എച്ച്.എസ്.എസ്. മുളംതുരത്തി
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 06/ 02/ 2024 >> രചനാവിഭാഗം - ലേഖനം