ലോകമൊട്ടും ചിന്നിച്ചിതറിയ
മനുഷ്യത്വത്തിൻ
കരങ്ങളെ കടന്നുപിടിച്ചുവോ
മരണത്തിൻ നോവുകൾ (വേദന)
പകരം വെയ്ക്കുവാനാകാതെ
പണവും പിണമായി
ഇരുളാർന്ന ജീവിതയാത്രയിൽ
കൊള്ളയും കൊലയും
തെറ്റുകൾ ശരിയായി
വ്യതിചലിച്ച പാതയിൽ
മൗനം പൂണ്ട വീഥികളിൽ
ജീവിതം നശിച്ചു
കീഴടങ്ങിയ
മനുഷ്യരാശിയെ
നോക്കി മൗനമായ്
മിഴി പൂട്ടിയോ അടഞ്ഞ
ദോവാലയങ്ങളും .......