ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. ചോറ്റാനിക്കര/അക്ഷരവൃക്ഷം/മൺചിരാത്

Schoolwiki സംരംഭത്തിൽ നിന്ന്
മൺചിരാത്

എൻ മൺകുടിലിൽ നേർത്തിരുളിനുള്ളിൽ
മഴയുടെ കനിവിനായ് തേങ്ങിനിന്നു
സ്വപ്നത്തിൽ ചിറകു നനഞ്ഞുപോയി
വീണ്ടും പറക്കാൻ മടിച്ചുനിന്നു
ചോരുന്ന കൂര തൻ ചുവരുനുള്ളിൽ
എന്റെ കുഞ്ഞു ബാല്യം തരിച്ചു നിന്നു
അന്നുമാമൺചിരാതിമചിമ്മാതെ
പ്രത്യക്ഷ്യ കിരണം കാണിക്ക തന്നു

ഐശ്വര്യ ദിനേശ്
8എ ജിവിഎസ്സ് എസ് ചോറ്റാനിക്കര
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത