ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/അക്ഷരവൃക്ഷം/പ്രകൃതിയുടെ സൗന്ദര്യം
പ്രകൃതിയുടെ സൗന്ദര്യം
ഞാൻ ടെറസിൽ ആകശം നോക്കി ഇരിക്കുകയായിരുന്നു. അങ്ങനെ ഇരിക്കുമ്പോൾ അമ്മയുടെ വിളി - "നന്ദു കുഞ്ഞിനെ ഒന്ന് എടുക്ക് .ഞാൻ അവന് കുറുക്ക് ഉണ്ടാക്കട്ടേ". കുഞ്ഞിനെ ഞാൻ അമ്മയുടെ കൈയ്യിൽ നിന്നും വാങ്ങി പുറത്തേക്കിറങ്ങി. അവന് പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ ഇഷ്ടമാണ്. അവൻ അവിടെയുള്ള ചെടികളെ നോക്കി നിൽക്കുമ്പോൾ അമ്മ അവനു കൊടുക്കാൻ ഉള്ള കുറുക്കുമായി വന്നു .ആ സമയം നോക്കി ഞാൻ പിന്നെയും മുകളിൽ കയറി. അപ്പോൾ ഇത്രയും നേരം അവിടെ ഇരുന്നേങ്കിലും ഞാൻ കണതിരുന്ന ഒരു കാഴ്ച കണ്ടു. ഞങ്ങളുടെ വിട്ടുമുറ്റത്ത് നിൽക്കുന്ന മഹഗണി മരത്തിന്റെ ഇലകൾ പൊഴിയാറായി പൈഴുത്തു നിൽക്കുന്നു . 'ഒരു കാറ്റ് വീശുമ്പോൾ വിഴുമെന്ന് തോന്നതക്ക വിധം ചുവപ്പും മഞ്ഞയും അണിഞ്ഞു നിൽക്കുന്ന അത് പക്ഷേ എത്ര കാറ്റ് വിശിട്ടും വിഴുന്നില്ല. ആ ഇലകൾ മരത്തെ മുറുകെ പിടിച്ചിരിക്കുന്നതു പോലെ തോന്നി. സമയം സന്ധ്യയായതിനാൽ ഞാൻ താഴേക്ക് ഇറങ്ങി. നാളെ ശനിയാഴ്ച ആണ് ഡാൻസ് ഉണ്ടോ എന്ന് അമ്മയുടെ ചോദ്യം. ഉണ്ട് അമ്മേ . ഡാൻസ് പഠിപ്പിക്കുന്നത് അച്ഛാച്ചന്റെയും അച്ഛമ്മയുടേയും വിട്ടാൽ വെച്ചാണ് .അവിടെ അവർ രണ്ടു പേർ മാത്രമല്ല, കൊച്ചിച്ചനും കുഞ്ഞമ്മയും അനുജത്തി ദേവും ഉണ്ട്.അച്ഛൻ ദേ വരുന്നു. അച്ഛൻ വന്നു സ്നേഹത്തോടെ മോളെ.... എന്നു വിളിച്ചു. അച്ഛൻ എന്നെ അടിച്ചിട്ടേ ഇല്ല, നുള്ളി പോലും വേദനിപ്പിച്ചിട്ടില്ല. പിറ്റെ ദിവസം എന്റെ കൂട്ടുകാരി ആതിര ഡാൻസിനു പോകാൻ എന്നെ വിളിക്കാൻ വന്നു. ഞങ്ങളുടെ വിടിനടുത്തുള്ള ക്ഷേത്രത്തിൽ ഒരു പരുപാടി ഉണ്ടായിരുന്നു അതിന്റെ പരിശീലനം ആയിരുന്നു ഡാൻസ് ക്ലാസിൽ. പരിശിലത്തിനു ശേഷം തിരികെ വിട്ടിലേക്കു നടന്നു മുറ്റത്തു നിൽക്കുന്ന ആ മഹഗണി മരത്തിന്റെ ചുവട്ടിൽ എത്തിയപ്പോൾ ആ മരത്തിന്റെ പഴുത്ത ഇലകൾ ഒരു സ്നേഹ സ്പർശം പോലെ എന്റെ ദേഹത്തേക്ക് പൊഴിഞ്ഞു വീണു വരന്തയിൽ എന്നെയും കാത്തു നിന്ന അമ്മ ഇതു കണ്ടിട്ട് ഒരു സിനിമാകാഴ്ച പോലെ ഉണ്ടല്ലോ എന്നു പറഞ്ഞു. ഞങ്ങൾ ഇവിടെ വിടുവെച്ചതു മുതൽ ഈ മരത്തിനെ എനിക്ക് വളരെ ഇഷ്ടമാണ് ആ മരം എന്നെയും അതുപോലെ സ്നേഹിക്കുന്നതായി എനിക്കു തോന്നി. പ്രകൃതി എത്ര സുന്ദരി ആണ്. ' മനോഹരങ്ങളായ കാഴ്ചകൾ കാണാൾ നമ്മൾ പല സ്തലങ്ങളിലും പോകും.എന്നാൽ വിട്ടുമുറ്റത്തെ ഈ മരം തന്ന കാഴ്ച ഞാൻ ഏറെ ഇഷ്ടപ്പെടുന്നു . പ്രകൃതിയിലെ ഒരോ വസ്തുവും സുന്ദരമാണ് . ആ സൗന്ദര്യം കാണാൻ നമ്മൾ ശ്രമിക്കണം. പ്രകൃതി അമ്മയാണ് . അമ്മയെ ചൂഷണം ചെയ്യരുത്. മരങ്ങൾഇല്ലങ്കിൽ മഴ ഇല്ല. മഴയില്ലങ്കിൽ വെള്ളമില്ല. വെള്ളമില്ലങ്കിൽ നാമില്ല എന്നൊർക്കുക.
സാങ്കേതിക പരിശോധന - mtjose തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചവറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചവറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ