ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/അക്ഷരവൃക്ഷം/കൊറോണ ലോകം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ലോകം

ലോകം മുഴുവനും
തിരക്കിലാണ്
ആർക്കും ആരെയും
ഒന്ന് നോക്കാനും
നോക്കിയിട്ടൊന്നു ചിരിക്കാനും
നേരമ്പോക്കൊന്ന് പറയാനും
നേരമില്ല..
കൊറോണ വന്നൊരു
കാലം നോക്കെ...
നേരമില്ലാത്തവർക്കൊക്കെ
നേരമായല്ലോ..

ഫാസ്റ്റ് ഫുഡില്ല
ഫാഷൻ ഷോയില്ല
വേഷം കേട്ടൊന്നും
ഭേഷായിട്ടില്ല...
അമ്മയ്ക്കും അച്ഛനും
നേരമുണ്ട് ഞങ്ങളെ
നോക്കാനും നേരമുണ്ട്...

കൂടെ പിറപ്പുകൾക്ക്
കരുത്തു നൽകാൻ
ഒപ്പമല്ല മുന്നിൽതന്നെയല്ലേ
ഇരട്ടച്ചങ്കുള്ളോരു
സർക്കാരുമുണ്ടുകൂടെ...

തമ്മിലുള്ള അകലം
കൂട്ടേണ്ടതുണ്ട്
ഒറ്റയ്‌ക്ക്ക്കിരിക്കുവാൻ
ശ്രമിക്കേണ്ടതുണ്ടിപ്പോൾ
ഒറ്റക്കെട്ടായിട്ടകറ്റും കൊറോണയെ....

കനിഹ
9 E ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 01/ 2021 >> രചനാവിഭാഗം - കവിത