ഗവ. എച്ച്.എസ്സ് .എസ്സ് .പുത്തൂർ/അക്ഷരവൃക്ഷം/ പ്രകൃതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി സംരക്ഷണം

നാം വസിക്കുന്ന ഭൂമി നമ്മുടെ അമ്മയാണ് .ഇ വിടെ ജനിക്കുന്ന ഓരോ മനുഷ്യനും ആവശ്യമായത് നമുക്ക് ഭൂമിയിൽ ഒരുക്കി വെച്ചിരിക്കുന്നു .നമ്മെ കാത്തിരിക്കുന്ന പ്രകൃതിയെ ഹൃദയം തുറന്നെ സ്നേഹിക്കണം .മനുഷ്യന്റെ ആർത്തി മൂലം പ്രകൃതിയെ ചൂഷണം ചെയ്യുകയാണ് .ഇതിന്റെ അനന്തരഫലമാണ് പരിസ്ഥിതി നാശം .ഈ മണ്ണും ജലസമ്പത്തും വന സമ്പത്തും ഈശ്വരന്റെ വരദാനമാണ് .ഇവയെ ദുരുപയോഗം ചെയ്യുന്നതിനാൽ പ്രകൃതി നശിച്ചുകൊണ്ടിരിക്കയാണ് .പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ഭൂമിയിൽ ജീവിക്കാൻ അത്യാവശ്യമാണ് .ഇതിനുവേണ്ടി കുട്ടികളായ നമ്മൾ എന്തെങ്കിലും ചെയ്യണം.പ്രകൃതി ക്ക് ഏറ്റവും ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന വസ്തുവാണ് പ്ളാസ്റ്റിക് .എവിടെ നോക്കിയാലും പ്ളാസ്റ്റിക് കവരും കുപ്പിയും ആണ് .പ്ളാസ്റ്റിക് വിമുക്ത വിദ്യാലയങ്ങൾ നമുക് മാതൃകയാണ് .ഈ പ്രകൃതിയും മണ്ണും ഭാവി തലമുറക്കെ ആവശ്യമാണെന്ന് എല്ലാരും ഓർക്കുക

അശ്വലേഖ .പി
5 ഗവ. എച്ച്.എസ്സ് .എസ്സ് .പുത്തൂർ
കുളക്കട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം