ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/മയിൽ‌പ്പീലി/രാമുവും ഭൂതവും

Schoolwiki സംരംഭത്തിൽ നിന്ന്

രാമുവും ഭൂതവും

ഒരിക്കൽ ഒരിടത്ത് രാമു എന്ന് പേരുള്ള ഒരാൾ ഉണ്ടായിരുന്നു. അയാൾ വളരെ സത്യസന്ധൻ ആയിരുന്നു പക്ഷേ അയാളുടെ മുതലാളി വളരെ ക്രൂരനും പിശുക്കനും ആയിരുന്നു.ഒരു ദിവസം രാമു ജോലിക്ക് ചെന്നപ്പോൾ മുതലാളി അയാളെ തിരിച്ചുവിട്ടു. രാമു പറഞ്ഞു മുതലാളി അതിന് ഞാൻ എല്ലാ ജോലിയും കൃത്യമായാണ് ചെയ്തത് .അപ്പോൾ മുതലാളി പറഞ്ഞു

''ഇങ്ങനെയാണോ മുതലാളിയോട്  പറയേണ്ടത് . നീ ഒന്നും പറയണ്ട "

അങ്ങനെ പാവം രാമുവിനെ ജോലിക്കാർ പുറത്താക്കി. അങ്ങനെ രാമു വീട്ടിലേക്ക് പോകും വഴി ഒരു വൃദ്ധൻ അവിടെ ഇരുന്നു പറഞ്ഞു

"വിശക്കുന്നു വല്ലതും തരണേ "

ദയനീയാവസ്ഥ കണ്ട് രാമുവിന് വീട്ടിലേക്ക് പോകാൻ തോന്നിയില്ല അവൻ ആ വൃദ്ധന് അവന്റെ കയ്യിൽ ഇരുന്ന റൊട്ടിയും പാലും നൽകി വൃദ്ധൻ അത് സന്തോഷത്തോടെ സ്വീകരിച്ചു രാമു സന്തോഷത്തോടെ അത് നോക്കി നിന്നു അപ്പോൾ അത്ഭുതമെന്ന് പറയട്ടെ  വൃദ്ധൻ ഒരു ഭൂതമായി മാറി അത്രയും നേരം സന്തോഷത്തോടെ നിന്ന രാമു ഒരു നിമിഷം അത്ഭുതപ്പെട്ടു പോയി. ഭൂതം  ചോദിച്ചു

" മകനെ നിനക്കെന്തു വേണം " രാമു ഒരു നിമിഷം ആലോചിച്ചു പിന്നെ നടന്ന കാര്യം പറഞ്ഞു.

"പേടിക്കേണ്ട മകനെ ഞാൻ നോക്കിക്കൊള്ളാം "

രാമു സന്തോഷത്തോടെ വീട്ടിലേക്ക് പോയി

പിറ്റേദിവസം രാവിലെ രാമുവിന് ഒരു ഫോൺ വന്നു രാമു ഫോൺ എടുത്തു. "ആരാണ്?" രാമു ചോദിച്ചു

" ഞാൻ നിന്റെ മുതലാളിയാണ്"

" എന്താണ് സർ കാര്യം?"

"ഒരു കാര്യം ചെയ്യൂ നീ രാവിലെ വീട്ടിലേക്ക് വരൂ "

മുതലാളി ഫോൺ കട്ട് ചെയ്തു. രാമു മുതലാളിയുടെ വീട്ടിലേക്ക് ചെന്നു അവിടെ കണ്ട കാഴ്ച മുതലാളി കയ്യിലും കാലിലും ഒക്കെ പ്ലാസ്റ്ററിട്ട കിടക്കുന്നു എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചു. മുതലാളി പറഞ്ഞു ഞാൻ രാത്രി ഉറങ്ങാൻ തുടങ്ങുകയായിരുന്നു അപ്പോൾ ഒരു കറുത്ത രൂപം എന്റെ മുന്നിലേക്ക് വന്നുനിന്നു ഞാൻ പേടിച്ചുപോയി    നാളെത്തന്നെ രാമുവിനെ ജോലിക്ക് എടുത്തില്ലെങ്കിൽ നിന്നെ ഞാൻ ശരിയാക്കും എന്നു പറഞ്ഞ് അയാൾ ചന്നംപിന്നം അടി തുടങ്ങി. അതുകൊണ്ട് നീ ഇന്ന് മുതൽ തന്നെ ജോലിക്ക് കയറി കൊള്ളു. രാമുവിന് എല്ലാം മനസ്സിലായി അവൻ ചിരിച്ചുകൊണ്ട് വീട്ടിലേക്ക് നടന്നു